കൊച്ചി : ദേശീയ രാഷ്ട്രീയത്തിൽ അടിപതറി കോൺഗ്രസ്. അഞ്ച് നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രസക്തി അണികൾ പോലും ചോദ്യം ചെയ്തു തുടങ്ങുന്ന അവസ്ഥയായി മാറിക്കഴിഞ്ഞു. 2014 മുതൽ തുടർന്നു വരുന്ന തോൽവികൾക്ക് ഒരു മാറ്റവും ഇല്ലാതെ ഇത്തവണയും ഉത്തർപ്രദേശ് അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിൽ പൂർണ്ണ പരാജയം ഏറ്റുവാങ്ങിയ കോൺഗ്രസിന് നേരെ വിമർശനം ഉയരുകയാണ്. കോൺഗ്രസ് എന്ന കുടുംബ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നശിച്ചു ഇല്ലാണ്ടായാൽ മാത്രമേ ഇന്ത്യയിൽ ബിജെപിക്കു ബദൽ രാഷ്ട്രീയ മുന്നേറ്റം സാധ്യമാകൂവെന്നു മോഡൽ രശ്മി ആർ നായർ. സമൂഹമാധ്യമത്തിലൂടെയാണ് രശ്മിയുടെ പ്രതികരണം. കോൺഗ്രസ് എന്ന അത്താഴം മുടക്കി പാർട്ടി ഇല്ലാണ്ടായി പോയാൽ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ മാന്യമായൊരു മത്സരം നടത്താൻ ‘ജഗൻ മമത താക്കറെ തേജസ്വി സ്റ്റാലിൻ ആപ്പ് അഖിലേഷ് സിപിഎം’ മുന്നണി മതിയെന്നും രശ്മി പറയുന്നു.
‘പലതവണ തിരഞ്ഞെടുപ്പ് ഫലങ്ങൾ വന്നപ്പോൾ എഴുതിയിട്ടുള്ളതാണ് കോൺഗ്രസ് എന്ന കുടുംബ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നശിച്ചു ഇല്ലാണ്ടായാൽ മാത്രമേ ഇന്ത്യയിൽ ബിജെപി ക്കു ബദൽ രാഷ്ട്രീയ മുന്നേറ്റം സാധ്യമാകൂ. ആ അർത്ഥത്തിൽ പ്രതീക്ഷ നൽകുന്ന തിരഞ്ഞെടുപ്പ് ഫലം. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോളും നെഹ്‌റു കുടുംബത്തിലെ പട്ടിയെ കളിപ്പിച്ചിരിക്കുന്ന കുട്ടിയെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ എന്ന ഉടായിപ്പ് എത്രയും പെട്ടെന്ന് അവസാനിച്ചു ഇല്ലാണ്ടാകട്ടെ’- എന്നാണു ഒരു കുറിപ്പിൽ രശ്മി പറയുന്നത്.
‘ജഗൻ മമത താക്കറെ തേജസ്വി സ്റ്റാലിൻ ആപ്പ് അഖിലേഷ് സിപിഎം. കോൺഗ്രസ് എന്ന അത്താഴം മുടക്കി പാർട്ടി ഇല്ലാണ്ടായി പോയാൽ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ മാന്യമായൊരു മത്സരം നടത്താൻ ഈ മുന്നണി മതി’- എന്നും മറ്റൊരു പോസ്റ്റിൽ രശ്മി പറയുന്നു.
https://www.facebook.com/resminairpersonal/posts/1346218002542434
Post Your Comments