തൊടുപുഴ: വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ സഹോദരി ഭർത്താവ് അറസറ്റിൽ. വെങ്ങല്ലൂർ കളരിക്കുടിയിൽ ജെ.എച്ച്. ഹലീമയാണ് കൊല്ലപ്പെട്ടത്.
തൊടുപുഴയിൽ വ്യാഴാഴ്ച വൈകിട്ട് ഏഴിന് വെങ്ങല്ലൂർ ഗുരു ഐടിസി റോഡിലാണ് സംഭവം. സംഭവത്തിന് ശേഷം ഇവരുടെ സഹോദരി ഭർത്താവ് ചന്തക്കുന്ന് സ്വദേശി ഷംസുദ്ദീൻ (64) വാഴക്കുളം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
വെങ്ങല്ലൂരിൽ പുതുതായി നിർമിക്കുന്ന വീട്ടിൽ നിന്ന് സഹോദരിയുടെ വീട്ടിലേക്ക് വരികയായിരുന്നു ഹലീമയെ വഴിയിൽ കാത്തുനിന്ന ഷംസുദ്ദീൻ വാക്കത്തികൊണ്ട് വെട്ടുകയായിരുന്നു. തലയിലും പുറത്തും വെട്ടേറ്റു. കൈ അറ്റുതൂങ്ങി. തുടർന്ന്, തൊട്ടടുത്ത വീട്ടിലേക്ക് പ്രാണരക്ഷാർഥം ഓടിക്കയറിയെങ്കിലും മരിക്കുകയായിരുന്നു.
ഷംസുദ്ദീനും ഭാര്യയും രണ്ടുവർഷമായി അകന്നു കഴിയുകയാണ്. ഭാര്യ അകലാൻ കാരണം ഹലീമയാണെന്ന് കരുതിയുള്ള വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Post Your Comments