
അലനല്ലൂർ: കോഴിക്കൂട്ടിൽ കയറിയ ഉടുമ്പിനെ പിടികൂടി. എടത്തനാട്ടുകര പിലാച്ചോലയിൽ അധ്യാപകനായ മഠത്തൊടി അഷ്റഫിന്റെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്നാണ് ഉടുമ്പിനെ പിടികൂടിയത്.
കോഴിക്കൂട്ടിൽ നിന്ന് ഒരു മാസമായി പത്തോളം കോഴിക്കുഞ്ഞുങ്ങളെ നഷ്ടമായിരുന്നെങ്കിലും കാരണം പിടികിട്ടിയിരുന്നില്ല. കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് ഉടുമ്പ് കോഴിക്കൂട്ടിൽ പ്രവേശിക്കുന്നതും കോഴിമുട്ട ഭക്ഷിക്കുന്നതും മനസിലായത്.
Read Also : ‘അടുത്തത് കര്‍ണാടക, കോണ്‍ഗ്രസ് എല്ലായിടത്തും മുങ്ങിത്താഴുകയാണ്’: പരിഹസിച്ച് ബസവരാജ് ബൊമ്മെ
തുടർന്ന്, ഉടുമ്പ് കൂട്ടിൽ കയറിയ ഉടനെ കൂടടച്ച് ആർ.ആർ.ടിയെ വിവരമറിയിക്കുകയായിരുന്നു. മണ്ണാർക്കാട്ടു നിന്ന് എത്തിയ ആർ.ആർ.ടി അംഗങ്ങൾ ഉടുമ്പിനെ പിടികൂടി വനത്തിൽ വിടാനായി കൊണ്ടുപോയി. ഡെപ്യൂട്ടി ആർ.എഫ് ഗ്രേഡ് വി. രാജേഷ്, ഡി.എഫ്.ഒ എം.ആർ. രാഹുൽ, വേണുഗോപാലൻ, നൗഫൽ, ഷിബു എന്നിവരടങ്ങുന്ന സംഘമാണ് ഉടുമ്പിനെ പിടികൂടിയത്.
Post Your Comments