ThiruvananthapuramLatest NewsKeralaNewsCareerEducation & Career

കൊവിഡ് കാലത്ത് തുണയായ വർക്ക് ഫ്രം ഹോമിനെ ഭാവിയിലെ അവസരമാക്കാൻ ഒരുങ്ങി കേരള സർക്കാർ: ബജറ്റിൽ വകയിരുത്തിയത് 50 കോടി

ലോകമെമ്പാടുമുള്ള കമ്പനികളിൽ ഓൺലൈൻ മുഖേന സാധാരണക്കാർക്ക് ജോലി ചെയ്യാൻ അവസരം ഒരുക്കുക എന്ന സാധ്യത പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: നൂതന ആശയമായ വർക്ക് നിയർ ഹോം പദ്ധതി പ്രഖ്യാപിച്ച് കേരള സർക്കാർ. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഐടി അധിഷ്ടിത സൗകര്യങ്ങൾ ഒരുക്കുന്ന തൊഴിൽ കേന്ദ്രങ്ങൾ ആരംഭിക്കുന്നതോടെ അഭ്യസ്ഥവിദ്യരായ വീട്ടമ്മമാർക്കുൾപ്പെടെ തൊഴിലുകളിൽ വ്യാപൃതരാകാൻ കഴിയുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. ഈ പദ്ധതിക്കായി ബജറ്റിൽ 50 കോടി രൂപ വകയിരുത്തുകയാണെന്ന് ധനമന്ത്രി അറിയിച്ചു.

Also read: കൊവിഡ് പ്രതിസന്ധി നേരിടാൻ കേന്ദ്രനയം സഹായകരമല്ല: ബജറ്റ് അവതരണത്തിനിടെ കേന്ദ്രത്തെ വിമർശിച്ച് ധനമന്ത്രി

കൊവിഡാനന്തരവും വർക്ക് ഫ്രം ഹോം പോലുള്ള ആശയങ്ങൾ വ്യാപകമായി തുടരാൻ സാധ്യതയുണ്ടെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിരീക്ഷിച്ചു. ലോകമെമ്പാടുമുള്ള കമ്പനികളിൽ ഓൺലൈൻ മുഖേന സാധാരണക്കാർക്ക് ജോലി ചെയ്യാൻ അവസരം ഒരുക്കുക എന്ന സാധ്യത പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘വർക്ക് നിയർ ഹോം’ പദ്ധതി എന്നാണ് സർക്കാർ ഈ ആശയത്തിന് പേര് നൽകുന്നത്.

സ്വകാര്യ സംരംഭകർക്ക് സാങ്കേതിക സഹായവും സ്ഥലസൗകര്യവും ഒരുക്കുന്ന, പൊതുമേഖലാ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ പാർക്കുകൾ സ്ഥാപിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ഇത്തരത്തിലുള്ള ഓരോ പാർക്കിലും 25,000 മുതൽ 50,000 വരെ ചതുരശ്ര അടി വിസ്തീർണമുള്ള ഒരു കെട്ടിടവും, അടിസ്ഥാന വ്യാവസായിക സൗകര്യങ്ങളും ഉണ്ടാകും. ഇതിനായി 200 കോടി രൂപ കിഫ്ബിക്ക് കീഴിൽ കോർപസ് ഫണ്ടായി സർക്കാർ വകയിരുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button