തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രംഗത്ത് എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള രാജ്യത്തെ ജനങ്ങളുടെ വിശ്വാസം ഓരോ ദിവസവും കൂടി വരുന്നുവെന്നതിന്റെ തെളിവാണ് പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍, നാലിടത്തും സര്‍ക്കാരുണ്ടാക്കാന്‍ കഴിയുന്ന തരത്തില്‍ അത്യുജ്ജ്വല വിജയമാണ് ബിജെപി നേടിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘കോണ്‍ഗ്രസിന്റെ സമ്പൂര്‍ണമായ തകര്‍ച്ചയാണ് കണ്ടത്. രാജ്യത്ത് നിന്നും കോണ്‍ഗ്രസ് പൂര്‍ണമായി നിഷ്‌കാസനം ചെയ്യപ്പെടുകയാണ്. ഈ പതനത്തിന്റെ പ്രതിഫലനം കേരളത്തിലും ഉണ്ടാകുമെന്ന് ഉറപ്പാണ്. കേരളത്തിലും കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടാന്‍ ഈ ഫലങ്ങള്‍ സഹായിക്കും’ , കെ സുരേന്ദ്രന്‍ പറഞ്ഞു.
Post Your Comments