AlappuzhaLatest NewsKeralaNattuvarthaNews

വ്യവസായിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ഹണി ട്രാപ്പ് : രണ്ട് പേർ അറസ്റ്റിൽ

ആലപ്പുഴ: വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. ആത്മഹത്യയിലേക്ക് നയിച്ചത് ഹണി ട്രാപ്പ് ആണെന്ന് കണ്ടെത്തിയ പോലീസ് ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ റുക്‌സാന, സജീർ എന്നിവരാണ് അറസ്റ്റിലായത്.

നാല് മാസങ്ങൾക്ക് മുൻപാണ് വ്യവസായി ആത്മഹത്യ ചെയ്തത്. മരണവുമായി ബന്ധപ്പെട്ട് പോലീസിന് തുടക്കത്തിൽ തന്നെ ചില സംശയങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

അമ്മയുടെ വിയോഗത്തിന്റെ 16 ആം ദിവസവും ജന്മദിനവും : നൊമ്പരപ്പെടുത്തി സിദ്ധാര്‍ത്ഥ് ഭരതന്റെ പോസ്റ്റ്

ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ വ്യവസായി നിരവധി സഹായങ്ങൾ ചെയ്തുവന്നിരുന്നതായി അറിഞ്ഞ റുക്‌സാനയും, സജീറും ഇയാളെ സമീപിക്കുകയായിരുന്നു. ആവശ്യപ്പെട്ടത് പ്രകാരം ഇവർക്ക് വ്യവസായി പണം നൽകി. പിന്നീട് ഒക്ടോബർ മാസത്തിൽ റുക്‌സാന നേരിട്ടെത്തി വ്യവസായിയോട് വലിയ തുക ആവശ്യപ്പെട്ടു.

നൽകാൻ കഴിയില്ലെന്ന് വ്യവസായി പറഞ്ഞതോടെ മുറിയിലേക്ക് കയറിവന്ന സജീർ പണം നൽകിയില്ലെങ്കിൽ റുക്‌സാനയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പറഞ്ഞുപരത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇത്തരത്തിൽ 100 പവൻ സ്വർണവും, മൂന്ന് ലക്ഷം രൂപയും പല തവണകളായി ഇരുവരും ചേർന്ന് തട്ടിയെടുത്തു. ഇതിൽ മനംനൊന്ത് വ്യവസായി ആത്മഹത്യ ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button