ജിദ്ദ: സൗദിയിൽ ഡ്രോണാക്രമണം. റിയാദിലെ എണ്ണ ശുദ്ധീകരണശാലയിലാണ് ഡ്രോണാക്രമണം ഉണ്ടായത്. വ്യാഴാഴ്ച്ച പുലർച്ചെയാണ് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഫലമായി എണ്ണ ശുദ്ധീകരണശാലയിൽ ചെറിയ തീപിടിത്തമുണ്ടായി. തീ നിയന്ത്രണ വിധേയമായെന്ന് അധികൃതർ അറിയിച്ചു.
ആക്രമണത്തിൽ പരിക്കുകളോ മരണങ്ങളോ ഉണ്ടായിട്ടില്ല. റിഫൈനറിയുടെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിക്കുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ സുപ്രധാന സ്ഥാപനങ്ങൾക്കും സിവിലിയൻ വസ്തുക്കൾക്കുമെതിരെ ആവർത്തിച്ച് നടക്കുന്ന ഈ അട്ടിമറികളും തീവ്രവാദ പ്രവർത്തനങ്ങളും രാജ്യത്തെ മാത്രം ലക്ഷ്യം വയ്ക്കുന്നതല്ലെന്നും സൗദി കൂട്ടിച്ചേർത്തു.
Read Also: കുറഞ്ഞ ചെലവിൽ പ്രജകളുടെ ദാഹം മാറ്റാൻ മരച്ചീനി ഉപയോഗിക്കാമെന്ന് കണ്ടെത്തിയ ഭരണാധികാരി
Post Your Comments