PalakkadLatest NewsKeralaNattuvarthaNews

കുറഞ്ഞ ചെലവിൽ പ്രജകളുടെ ദാഹം മാറ്റാൻ മരച്ചീനി ഉപയോഗിക്കാമെന്ന് കണ്ടെത്തിയ ഭരണാധികാരി

പാലക്കാട്: കാര്‍ഷിക ഉല്‍പന്നങ്ങളില്‍ നിന്നും മദ്യം ഉല്‍പാദിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് രണ്ടാം പിണറായി സർക്കാരിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ധനമന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. മദ്യ വർജ്ജനം നടപ്പിലാക്കുമെന്ന് വാഗ്ദാനം ചെയ്ത് ഭരണത്തിലെത്തിയ ഇടതുപക്ഷ സർക്കാർ, ഇപ്പോൾ മദ്യം നിർമ്മിക്കാൻ ഒരുങ്ങുന്നതിനെയാണ് ജനങ്ങൾ രൂക്ഷമായി വിമർശിക്കുന്നത്.

പഴവര്‍ഗങ്ങളില്‍നിന്നും കാര്‍ഷിക ഉല്‍പന്നങ്ങളില്‍നിന്നും എഥനോള്‍ ഉള്‍പ്പെടെയുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉത്പാദിപ്പിക്കുകയും വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നാണ് ബജറ്റിൽ പറയുന്നത്. ഇതിനെതിരെ പരിഹാസവുമായി രംഗത്ത് വന്നിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ.

ഡിവൈഎഫ്‌ഐ-സിപിഎം ആക്രമണം: കുത്തേറ്റു ചികിത്സയിലായിരുന്ന യുവമോർച്ച നേതാവ് മരിച്ചു: നാളെ ഹർത്താൽ

കുറഞ്ഞ ചെലവിൽ പ്രജകളുടെ വിശപ്പ് മാറ്റാൻ മരച്ചീനി ഉപയോഗിക്കാമെന്ന് കണ്ടെത്തിയ ഭരണാധികാരിയാണ് തിരുവിതാംകൂർ മഹാരാജാവ് വിശാഖം തിരുനാൾ രാമവർമ്മയെന്നും കുറഞ്ഞ ചെലവിൽ പ്രജകളുടെ ദാഹം മാറ്റാൻ മരച്ചീനി ഉപയോഗിക്കാമെന്ന് കണ്ടെത്തിയ ഭരണാധികാരിയാണ് ‘ക്യൂബളാംകൂർ മഹാരായാവ് നവോത്ഥാന തിരുനാൾ കാരണഭൂതേശവർമ്മ’യെന്നും ശ്രീജിത്ത് ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

കുറഞ്ഞ ചെലവിൽ പ്രജകളുടെ വിശപ്പ് മാറ്റാൻ മരച്ചീനി ഉപയോഗിക്കാമെന്ന് കണ്ടെത്തിയ ഭരണാധികാരി — തിരുവിതാംകൂർ മഹാരാജാവ് വിശാഖം തിരുനാൾ രാമവർമ്മ.
കുറഞ്ഞ ചെലവിൽ പ്രജകളുടെ ദാഹം മാറ്റാൻ മരച്ചീനി ഉപയോഗിക്കാമെന്ന് കണ്ടെത്തിയ ഭരണാധികാരി — ക്യൂബളാംകൂർ മഹാരായാവ് നവോത്ഥാന തിരുനാൾ കാരണഭൂതേശവർമ്മ.

shortlink

Related Articles

Post Your Comments

Related Articles


Back to top button