ഡൽഹി: ഗാന്ധി കുടുംബമില്ലാതെ കോൺഗ്രസിന് ഒറ്റക്കെട്ടായി നിൽക്കാനാവില്ലെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിയിൽ നേതൃത്വത്തിനെതിരെ ഉയരുന്ന ശക്തമായ പ്രതിഷേധങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ഗാന്ധി കുടുംബം ഇല്ലെങ്കിൽ കോൺഗ്രസിനെ ഒന്നിപ്പിച്ച് നിർത്താൻ സാധിക്കില്ല. കോൺഗ്രസ് പാർട്ടിയുടെ ഒത്തൊരുമയ്ക്ക് ഏറെ പ്രധാനപ്പെട്ടവരാണ് അവർ. ഗാന്ധി കുടുംബമില്ലാതെ കോൺഗ്രസിന് അതിജീവിക്കുക അസാധ്യമാണ്’, ഡികെ ശിവകുമാർ പറഞ്ഞു.
Post Your Comments