Latest NewsKeralaIndiaNews

യോഗിക്കെതിരെയുള്ള പ്രസ്താവന പിണറായി തിരുത്തണം: പ്രതിപക്ഷം കൂടെക്കൂടിയെന്ന് വി. മുരളീധരന്‍

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ നാല് സംസ്ഥാനങ്ങളിൽ, ബിജെപി വിജയം ഉറപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. മോദി ഉയർത്തിക്കാട്ടിയ വികസനങ്ങൾ അംഗീകരിച്ച നാല്‌ സംസാഥാനങ്ങളിലാണ് ബിജെപി മികച്ച വിജയം കൈവരിച്ചത്. കേരളവും ഇനി ഇതേ സാഹചര്യത്തിലേക്ക് തന്നെ നീങ്ങുമെന്നും അതിന്റെ സൂചനകളാണ് ഇപ്പാൾ കാണുന്നതെന്നും മുരളീധരൻ പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ച് സംസ്ഥാനങ്ങളിൽ, നാലിടത്തും താമര വിരിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, പിണറായി വിജയൻ യോഗിക്കെതിരെ നടത്തിയ പ്രസ്താവന തിരുത്തണം. പിണറായി യോഗിയെ ചീത്ത വിളിച്ചപ്പോൾ മുന്നിലുണ്ടായിരുന്നത് പ്രതിപക്ഷ നേതാവായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സിപിമ്മിനൊപ്പം യോഗിയെ ചീത്ത വിളിക്കാൻ പ്രതിപക്ഷവും ഒന്നിച്ചു. പിണറായിക്ക് വേണ്ടി യോഗിയെ ചീത്തവിളിക്കുന്ന പ്രവണത വി.ഡി സതീശൻ ഒഴിവാക്കണമെന്നും മുരളീധരൻ വ്യക്തമാക്കി.

Read Also : കാവി പുതച്ചാല്‍ രാഹുലിന് ‘മോദിയാകാനും’ പ്രിയങ്കയ്ക്ക് ‘യോഗിയാകാനും’ സാധിക്കില്ല

അതേസമയം, എക്സിറ്റ് പോൾ ഫലങ്ങൾ യാഥാർത്ഥ്യമാക്കി കൊണ്ട് ബിജെപിയുടെ തേരോട്ടം തുടർന്ന് കൊണ്ടിരിക്കുകയാണ്. കോൺഗ്രസിൻറെ കരുത്തുറ്റ കോട്ടയായ പഞ്ചാബിൽ മാത്രമാണ് കാവി പുതയ്ക്കാതിരുന്നത് ഇവിടെ കോൺഗ്രസിനെ അട്ടിമറിച്ച് കൊണ്ട് ആം ആദ്മി തരംഗത്തിനാണ് പഞ്ചാബ് സാക്ഷിയായിക്കൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button