തിരുവനന്തപുരം: രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലങ്ങള്‍ പുറത്തു വന്നപ്പോള്‍ അഞ്ചിടത്തും കോണ്‍ഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങി. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ രാഹുലിന് പുറമെ പ്രിയങ്ക ഗാന്ധിയും രംഗത്തിറങ്ങിയിട്ടും, കോണ്‍ഗ്രസ് രക്ഷപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കെ.ടി.ജലീല്‍ എം.എല്‍.എ രംഗത്ത് എത്തി.
Read Also : കനത്ത തോൽവി : കോൺഗ്രസ് ഇനിയെങ്കിലും ആത്മപരിശോധനയ്ക്ക് തയാറാകണമെന്ന് ഷിബു ബേബി ജോൺ
കോണ്‍ഗ്രസിനേയും നേതൃത്വത്തെയും കണക്കറ്റ് പരിഹസിച്ചാണ് കെടി ജലീല്‍ രംഗത്ത് എത്തിയത്. കാക്ക കുളിച്ചാല്‍ കൊക്കോ, കൊക്ക് കരിയില്‍ ഉരുണ്ടാല്‍ കാക്കയോ ആവില്ല. ഈ യാഥാര്‍ത്ഥ്യം മനസിലാക്കാത്ത ഒരേയൊരു പാര്‍ട്ടിയേ ഇന്ത്യയിലുള്ളൂ അത് കോണ്‍ഗ്രസ് ആണെന്ന് അദ്ദഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയ്ക്ക് എത്ര കാവി പുതച്ചാലും മറ്റൊരു മോദിയാകാനും, ഭസ്മവും കുങ്കുമവും എത്ര നീളത്തിലും വീതിയിലും ചാര്‍ത്തിയാലും പ്രിയങ്ക ഗാന്ധിയ്ക്ക് യോഗി ആദിത്യനാഥ് ആകാനും സാധിക്കില്ലെന്ന് അദ്ദേഹം പരിഹസിച്ചു.
Post Your Comments