ThiruvananthapuramLatest NewsKeralaNattuvarthaNews

ആരാ, ഞാൻ ചെക്കന്റെ ആളാ, എന്നാ ഞാൻ പെണ്ണിന്റെ ആളാ: വിളിക്കാത്ത കല്യാണത്തിന് ഉണ്ണാനെത്തിയവർ പിടിയിൽ

കഴക്കൂട്ടം: വിളിക്കാത്ത കല്യാണത്തിന് ഉണ്ണാനെത്തിയ വിദ്യാർത്ഥികൾ പിടിയിൽ. കഴക്കൂട്ടത്തെ പ്രമുഖ കല്യാണ മണ്ഡപത്തിലായിരുന്നു സംഭവം. ടെക്നോപാർക്ക് ജീവനക്കാരും, എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുമടങ്ങുന്ന സംഘമാണ് പിടിയിലായത്. എല്ലാവരും പത്രത്തിലെ വിവാഹ പരസ്യം കണ്ടാണ് ഭക്ഷണം കഴിക്കാൻ എത്തിയത്.

Also Read:യുവതിയുമായി ദീർഘനേരം സംസാരിച്ചതിന് ഭാര്യ വഴക്കിട്ട് ഫോൺ എറിഞ്ഞുടച്ചു: യുവാവ് ആത്മഹത്യ ചെയ്തു

ഓഡിറ്റോറിയത്തിൽ കുറച്ചു നാളുകളായി ഇത്തരക്കാരുടെ കടന്നുകയറ്റം സ്ഥിരമായിരുന്നു. നിരവധി വിവാഹ പാർട്ടികൾ ഈ കാര്യം ഉടമയോട് പരാതിപ്പെട്ടിരുന്നു. എന്നാൽ, ഉടമ യാതൊരുവിധ നടപടികളും സ്വീകരിച്ചില്ല.

അതേസമയം, സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ഇത്തരത്തിൽ കുട്ടികൾ കല്യാണവീടുകളിലേക്ക് കടന്നു ചെല്ലുന്നത് പതിവാണ്. പലരും അത് കണ്ടില്ലെന്ന് നടിക്കാറുമാണ് പതിവ്. എന്നാൽ, വിവാഹത്തിന് ക്ഷണം സ്വീകരിച്ചെത്തിയവർക്ക് ഭക്ഷണം കിട്ടാതെ വരുമ്പോഴാണ് ഇത്തരക്കാരുടെ കടന്നു കയറ്റം വലിയൊരു പ്രശ്നമായി മാറുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button