Latest NewsNewsIndia

യുവതിയുമായി ദീർഘനേരം സംസാരിച്ചതിന് ഭാര്യ വഴക്കിട്ട് ഫോൺ എറിഞ്ഞുടച്ചു: യുവാവ് ആത്മഹത്യ ചെയ്തു

ഉത്തര്‍പ്രദേശ് സ്വദേശിയായ കൃഷ്ണയാണ് (22) ആത്മഹത്യ ചെയ്തത്.

ചെന്നൈ: യുവതിയുമായി ദീർഘനേരമായുള്ള സംസാരം ഭാര്യ വിലക്കുകയും, മൊബൈല്‍ ഫോണ്‍ എറിഞ്ഞു തകര്‍ക്കുകയും ചെയ്തതിൽ മനംനൊന്ത് ഭര്‍ത്താവ് ജീവനൊടുക്കി. ഉത്തര്‍പ്രദേശ് സ്വദേശിയായ കൃഷ്ണയാണ് (22) ആത്മഹത്യ ചെയ്തത്.

Also read:  ജനം രാജവംശ രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞു, ഇനിയെങ്കിലും പാഠം പഠിക്കൂ: ബി.ജെ.പി രാജ്യസഭാംഗം

ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് കൃഷ്ണ. ഒരു വര്‍ഷം മുന്‍പാണ് നാട്ടുകാരിയായ പൂജയെ ഇയാള്‍ വിവാഹം ചെയ്തത്. ആറ് മാസം മുന്‍പ് നാട്ടില്‍ പോയ യുവതി കഴിഞ്ഞ ദിവസമാണ് കൃഷ്ണ താമസിക്കുന്ന സ്ഥലത്തേക്ക് മടങ്ങി എത്തിയത്. ഭാര്യ സമീപത്ത് ഉള്ളപ്പോൾ തന്നെ കൃഷ്ണ മറ്റൊരു സത്രീക്ക് നിരന്തരമായി മെസേജ് അയക്കുന്നത് അവർ ശ്രദ്ധിച്ചു. രാത്രി ഭക്ഷണം തയ്യാറാക്കുന്നതിനിടെയും കൃഷ്ണ ഒരാളുമായി ഫോണില്‍ ദീര്‍ഘനേരം സംസാരിക്കുന്നത് കണ്ടതോടെ, ആരോടാണ് സംസാരമെന്ന് അന്വേഷിച്ച ഭാര്യയോട് തന്റെ സഹപ്രവര്‍ത്തകയാണെന്ന് ഇയാള്‍ മറുപടി നല്‍കി.

തുടര്‍ന്ന് യുവതിയുമായി കൃഷ്ണയ്ക്ക് പ്രണയബന്ധമുണ്ടെന്ന് ആരോപിച്ച് ഇരുവരും തമ്മില്‍ വഴക്കായി. തർക്കിക്കുന്നതിനിടെ പൂജ കൃഷ്ണയുടെ ഫോണ്‍ തട്ടിപ്പറിച്ച്‌ എറിഞ്ഞുടയ്ക്കുകയും, അയാളെ മുറിയിലിട്ട് പൂട്ടുകയും ചെയ്തു. അരമണിക്കൂര്‍ കഴിഞ്ഞ് വാതില്‍ തുറന്നുനോക്കിയ ഭാര്യ കണ്ടത് സീലിങ്ങ് ഫാനില്‍ തുങ്ങിമരിച്ച കൃഷ്ണയെ ആണ്. അയല്‍വാസികളാണ് സംഭവം പൊലീസിനെ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button