കോതമംഗലം: മോഷണക്കേസില്‍ രണ്ടു പ്രതികള്‍ക്ക് രണ്ട് മാസത്തിനുള്ളില്‍ ശിക്ഷ വിധിച്ച് കോടതി. ഇരമല്ലൂര്‍ നെല്ലിക്കുഴി കൂമുള്ളും ചാലില്‍ രാഹുല്‍ (മുന്ന 26), ഇരമല്ലൂര്‍ ഇളമ്പറക്കുടി സലിം (31) എന്നിവരെയാണ് കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ശിക്ഷിച്ചത്.
രാഹുലിന് നാല് മാസം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. സലിമിന് നാല് മാസം തടവും അയ്യായിരം രൂപ പിഴയും. കഴിഞ്ഞ ഡിസംബറില്‍ കോതമംഗലം കീര്‍ത്തി ബസാറിലെ ഇടനാഴിയില്‍ വച്ച് യുവാവിനെ ആക്രമിച്ച് സ്വര്‍ണ്ണ മാല കവര്‍ന്ന കേസിലെ പ്രതിയാണ് രാഹുല്‍. മോഷണക്കേസില്‍ അതിവേഗം കുറ്റപത്രം നല്‍കിയിരുന്നു.
Read Also : ഭക്ഷണം ഓർഡർ ചെയ്യുന്ന യുവാക്കളെ വലയിലാക്കി മയക്കുമരുന്ന് വില്പന നടത്തി: ഡെലിവറി ബോയ് പിടിയിൽ
കഴിഞ്ഞ ഡിസംബര്‍ 26-നാണ് കേസിനാസ്പദമായ സംഭവം. ചിറപ്പടി ഭാഗത്തെ വീട്ടുമുറ്റത്ത് നിന്ന് മാരുതി കാറാണ് സലിം മോഷ്ടിച്ചത്. സംഭവം നടന്ന് ഉടനെ തന്നെ പ്രതികളെ പിടികൂടുകയും ശാസ്ത്രീയമായി ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ നാല് ദിവസത്തിനുള്ളില്‍ കോതമംഗലം പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.
ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസ്, എസ്‌ഐമാരായ മാഹിന്‍ സലിം, ഇ.പി.ജോയി, ഷാജി കുര്യാക്കോസ് എഎസ്‌ഐ മാരായ വി എം.രഘുനാഥ്, വി എം.മുഹമ്മദ് സി.പി.ഒ മിഥുന്‍ ഹരിദാസ് എന്നിവരുടെ സംഘമാണ് അന്വേഷണം നടത്തിയത്.
Post Your Comments