ലക്നൗ: ഉത്തര്‍പ്രദേശില്‍ സര്‍ക്കാരുണ്ടാക്കാനുള്ള കേവല ഭൂരിപക്ഷവും പിന്നിട്ട് ബിജെപി ബഹുദൂരം മുന്നോട്ട് പോയെങ്കിലും ഇപ്പോഴും പ്രതീക്ഷ കൈവിടാതെ സമാജ്‌വാദി പാര്‍ട്ടി. ടെലിവിഷനിലെ ട്രെന്‍ഡുകള്‍ എന്തുതന്നെയാണെങ്കിലും ഒടുവില്‍ ജനാധിപത്യം വിജയിക്കുമെന്നും ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സമാജ്‌വാദി പാര്‍ട്ടി ട്വിറ്ററിൽ വ്യക്തമാക്കി.
പ്രവർത്തകർ, അവരവര്‍ക്ക് ചുമതല നല്‍കിയിരിക്കുന്ന ബൂത്തുകളില്‍ ആത്മവിശ്വാസത്തോടെ ഉറച്ച് നില്‍ക്കണമെന്നും ടെലിവിഷനില്‍ തത്സമയം വരുന്ന കണക്കുകള്‍ കണ്ട് ഹൃദയം തകരരുതെന്നും സമാജ്‌വാദി പാര്‍ട്ടി നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ആംആദ്മി ഇപ്പോൾ ദേശീയ പാർട്ടി, കെജ്രിവാള്‍ ഒരിക്കല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകും: രാഘവ് ഛദ്ദ
ഉത്തര്‍പ്രദേശിലെ 403 നിയമസഭാ സീറ്റുകളിൽ, കേവല ഭൂരിപക്ഷമായ 201 സീറ്റുകൾ പിന്നിട്ട് ബിജെപി മുന്നേറിക്കൊണ്ടിരിക്കുകയാണ്. സമാജ്‌വാദി പാര്‍ട്ടിയുടെ ലീഡ് നില കുറഞ്ഞു. സംസ്ഥാനത്ത് കോണ്‍ഗ്രസും ബിഎസ്പിയും തകര്‍ന്നടിയുന്ന കാഴ്ചയാണ്. കോണ്‍ഗ്രസിനും ബിഎസ്പിക്കും മൂന്ന് സീറ്റുകളില്‍ മാത്രമേ മുന്നേറ്റമുള്ളു.
Post Your Comments