ThiruvananthapuramKeralaNattuvarthaLatest NewsNews

കുട്ടികളില്‍ സാമൂഹ്യ പ്രതിബദ്ധത: എന്‍എസ്എസ് യൂണിറ്റുകള്‍ക്ക് സുപ്രധാന സ്ഥാനമെന്ന് മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: കേരളത്തിലെ ബിഎഡ് കോളേജുകളില്‍ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റുകള്‍ ആരംഭിക്കുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം നെടുങ്ങണ്ട ശ്രീനാരായണ ട്രെയിനിംഗ് കോളേജില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിച്ചു.

കുട്ടികളില്‍ സാമൂഹ്യ പ്രതിബദ്ധത വളര്‍ത്തിയെടുക്കുന്നതില്‍ എന്‍.എസ്.എസ് യൂണിറ്റുകള്‍ക്ക് സുപ്രധാന സ്ഥാനമുണ്ടെന്ന് മന്ത്രി പറഞ്ഞു. സമൂഹത്തില്‍ മദ്യവും മയക്കുമരുന്നും സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ക്കെതിരെ എന്‍എസ്എസ് വാളണ്ടിയര്‍മാര്‍ മുന്നണിപ്പോരാളികളായി പ്രവര്‍ത്തിക്കണം.

ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 60 വർഷം കഠിന തടവും പിഴയും

അടിസ്ഥാന വിഭാഗങ്ങളെയും ദുര്‍ബലരെയും ഏറ്റെടുത്തുകൊണ്ട് അടിസ്ഥാന അടിസ്ഥാന സൗകര്യ വികസനത്തിനും എന്‍എസ്എസ് വാളണ്ടിയര്‍മാര്‍ മുന്നോട്ട് വരണം. ബിഎഡ് കോളേജുകളില്‍ എന്‍എസ്എസ് യൂണിറ്റുകള്‍ ആരംഭിക്കുന്നതോടെ അദ്ധ്യാപക പരിശീലന മേഖലയില്‍ വലിയ മാറ്റമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button