മാഞ്ചസ്റ്റർ: യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടറിൽ. ആദ്യ പാദത്തിൽ നേടിയ അഗ്രിഗേറ്റിന്റെ മികവിലാണ് സിറ്റി (5-0) ക്വാർട്ടറിൽ കടന്നത്. പോർച്ചുഗൽ ക്ലബ്ബായ സ്പോർട്ടിംഗ് സിപിക്കെതിരെ നടന്ന രണ്ടാം പാദ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. ക്വാർട്ടറിലെത്തിയെങ്കിലും സ്വന്തം കാണികളുടെ മുന്നിൽ രണ്ടാം പാദത്തിൽ ഗോൾ നേടാൻ കഴിയാതിരുന്നത് സിറ്റി ആരാധകരെ നിരാശരാക്കി.
മത്സരത്തിന്റെ ഇരു പകുതിയിലും നിരവധി ഗോൾ അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കുമായില്ല. റിയാദ് മെഹ്റാസും, ബെർണാഡോ സിൽവയും, ഫിൽ ഫോഡെനും, സ്റ്റെർലിംഗും ആദ്യ പാദത്തിൽ നേടിയ ഗോളുകളുടെ മികവിലാണ് സിറ്റി (5-0) ക്വാർട്ടറിൽ കടന്നത്. നിലവിൽ, ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനക്കാരാണ് മാഞ്ചസ്റ്റർ സിറ്റി.
Read Also:- ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള കാരണം വെളിപ്പെടുത്തി ശ്രീശാന്ത്
അതേസമയം, ചാമ്പ്യൻസ് ലീഗിലെ മറ്റൊരു മത്സരത്തിൽ, പിഎസ്ജിയെ തകര്‍ത്ത് റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍ കടന്നു. ആദ്യ പാദ മത്സരത്തില്‍ പിഎസ്ജിയോട് എകപക്ഷീയമായ ഒരു ഗോളിന് തോറ്റ റയല്‍ രണ്ടാം പാദത്തില്‍ സ്വന്തം തട്ടകത്തിൽ നടത്തിയ തിരിച്ചു വരവിലാണ് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കടന്നത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ പിഎസ്ജിയെ പരാജയപ്പെടുത്തിയത്. ഹാട്രിക്ക് നേടിയ കരീം ബെന്‍സേമയാണ് റയലിനെ തകർപ്പൻ വിജയത്തിലേക്ക് നയിച്ചത്.
Post Your Comments