കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസില്‍ ജാമ്യം തേടി മുഖ്യപ്രതി ജോളി. വിചാരണക്കോടതിയില്‍ നല്കിയ അപേക്ഷയിലാണ് ഇന്ന് വിധി പറയുക. ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുന്നത്.കൊല്ലപ്പെട്ട പൊന്നാമറ്റത്തില്‍ ടോം തോമസ്, അന്നമ്മ, ആല്ഫൈന്, മഞ്ചാടിയില്‍ മാത്യു എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കൂടുതല്‍ തെളിവുകള്‍ക്കായി ഹൈദരാബാദിലെ കേന്ദ്ര ഫോറന്‍സിക് ലാബിലേക്കയക്കണമെന്ന പ്രോസിക്യൂഷന് ഹർജിയും വ്യാഴാഴ്ച വിധി പറയാന്‍ മാറ്റി.
കൂട്ടക്കൊലക്കേസില്‍ വിചാരണ നടപടികളുടെ ഭാഗമായി കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്നതിന്റെ മുന്നോടിയായ പ്രാരംഭ വാദം ഏപ്രില്‍ ഒന്നിന് കേള്‍ക്കാനും കോടതി തീരുമാനിച്ചു. ജോളി നല്കിയ ജാമ്യാപേക്ഷ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. എന്‍.കെ. ഉണ്ണിക്കൃഷ്ണന് ശക്തമായി എതിര്‍ത്തു. അന്നമ്മ തോമസിനെ വധിച്ചെന്ന കേസില്‍ ഹൈകോടതി നല്കിയ ജാമ്യം സുപ്രീംകോടതി സ്റ്റേ ചെയ്തതാണെന്നും, മറ്റ് ജാമ്യാപേക്ഷകള്‍ ഹൈകോടതി നേരത്തേ തള്ളിയതാണെന്നുമായിരുന്നു സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ വാദം.
Post Your Comments