
കോഴിക്കോട് : കോടതിയിൽ വിചിത്ര ആവശ്യങ്ങളുന്നയിച്ചു കൂടത്തായി കേസിലെ പ്രതികൾ. ജയിലിൽ കിടക്ക വേണമെന്നു ഒന്നാം പ്രതി ജോളി ആവശ്യപെട്ടപ്പോൾ ടവർ ലൊക്കേഷൻ നോക്കി ഫോൺ കണ്ടെത്തി കൊടുക്കണമെന്നായിരുന്നു രണ്ടാം പ്രതി എം.എസ്.മാത്യുവിന്റെ ആവശ്യം.
Also Read : കണ്‍മുന്നില്‍ വെട്ടേറ്റുവീണ ഭർത്താവ്: ഞെട്ടൽ മാറാതെ, ദുഃഖം താങ്ങാനാകാതെ അന്‍ഷിക
വിചാരണത്തടവുകാരായി ജില്ലാ ജയിലിൽ കഴിയുകയാണ് ഒന്നും രണ്ടും പ്രതികൾ. ജയിൽ സൂപ്രണ്ടാണ് തീരുമാനമെടുക്കേണ്ടതെന്നു ജോളിയോടും സൈബർ സെല്ലിനെ സമീപിക്കാവുന്നതാണെന്നു മാത്യുവിനോടും ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി പറഞ്ഞു.
കിടക്ക വേണമെന്ന ജോളിയുടെ ആവശ്യത്തിനു മറുപടിയായി ഡോക്ടർ നിർദേശിച്ചതും ചട്ടപ്രകാരവുമുള്ള സൗകര്യങ്ങൾ നൽകിയിട്ടുണ്ടെന്നും ഒരാൾക്കു മാത്രമായി പ്രത്യേകമായൊന്നും നൽകാനാകില്ലെന്നും ജയിൽ സൂപ്രണ്ട് അറിയിച്ചു.
Post Your Comments