KeralaLatest NewsNews

ജോളി ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയല്ല, കസ്റ്റമര്‍ മാത്രമെന്ന് ഉടമ സുലേഖ

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജോളി പരിചയപ്പെടുത്തിയത് എന്‍.ഐ.ടി അധ്യാപികയാണ് എന്ന് പറഞ്ഞാണെന്ന് ബ്യൂട്ടിപാര്‍ലര്‍ നടത്തിപ്പുകാരി സുലേഖ. ജോളി ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയാണെന്ന വാര്‍ത്ത തെറ്റാണെന്നും കസ്റ്റമര്‍ മാത്രമായിരുന്നെന്നും സുലേഖ പറഞ്ഞു. പ്രാദേശിക കോണ്‍ഗ്രസ് നേതാവ് രാമകൃഷ്ണനുമായി ബന്ധങ്ങളൊന്നും ഇല്ല എന്നും അവര്‍ പറഞ്ഞു. രാമകൃഷ്ണന്റെ മരണത്തിലും ദുരുഹത നിഴലിക്കുകയാണ്. രാമകൃഷ്ണന്‍ പണമിടപാട് നടത്തിയിരുന്നത് ജോളിയുടെ സുഹൃത്ത് സുലേഖ വഴിയാണെന്നാണ് മകന്‍ രോഹിത് വെളിപ്പെടുത്തിയത്.

സ്ഥലത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാവാണ് മരിച്ച രാമകൃഷ്ണന്‍. മരണത്തില്‍ ജോളിക്ക് പങ്കുണ്ടോ എന്നും സംശയമുണ്ടെന്ന് മകന്‍ രോഹിത് പറഞ്ഞു. രാമകൃഷ്ണന്‍ മരിക്കുന്നതിന് മുന്‍പ് 55 ലക്ഷം രൂപ കാണാതിരുന്നതായും അതും മരണത്തിനു കാരണമായോ എന്നും സംശയമുള്ളതായി രോഹിത് പറഞ്ഞു. രാമകൃഷണന്‍ 2016 മെയ് 17നാണ് മരിക്കുന്നത്. അന്നേദിവസം രാത്രി വരെ പുറത്തായിരുന്ന രാമകൃഷ്ണന്‍ രാത്രി വീട്ടിലെത്തി ഉറങ്ങാന്‍ കിടന്നതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് വായില്‍ നിന്ന് വെള്ളം പുറത്ത് വന്ന് രാമകൃഷ്ണന്‍ മരിക്കുകയായിരുന്നു. 62 വയസായിരുന്നു.

കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാതിരുന്ന രാമകൃഷ്ണന്‍ രാഷ്ട്രീയത്തിലും പൊതുപ്രവര്‍ത്തനത്തിലും വളരെ സജീവമായിരുന്നു. കുന്ദമംഗലം മേഖലയില്‍ വലിയ ഭൂസ്വത്തുള്ള രാമകൃഷ്ണന് കടമുറികളടക്കം നിരവധി വസ്തുകള്‍ സ്വന്തമായിട്ടുണ്ടായിരുന്നു. ഇക്കാലയളവില്‍ വസ്തു വിറ്റ വകയില്‍ കിട്ടിയ 55 ലക്ഷം രൂപ ആരോ തട്ടിയെടുത്തെന്നാണ് മകന്‍ പറയുന്നത്.

അതേസമയം കോഴിക്കോട് എന്‍ഐടിയിലെ ലക്ചര്‍ ആണെന്ന് പറഞ്ഞ ദീര്‍ഘകാലം ജോളി കുടുംബക്കാരെ കബളിപ്പിച്ചിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ രാവിലെ എന്‍ഐടിയിലേക്ക് ആണെന്ന് പറഞ്ഞ് വ്യാജ ഐഡി കാര്‍ഡുമായി പുറപ്പെടുന്ന ജോളി, കുന്ദമംഗലം എന്‍ഐടിക്ക് അടുത്തുള്ള ഒരു ബ്യൂട്ടിപാര്‍ലറിലായിരുന്നു തങ്ങിയിരുന്നതെന്ന് കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button