
തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ, കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തില്‍ ഇടത് പക്ഷം ആനന്ദം കണ്ടെത്തുകയാണെന്ന വിമര്‍ശനവുമായി എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ. കോണ്‍ഗ്രസ് വിരുദ്ധത എന്ന ഒറ്റ പോയിന്റില്‍ രാഷ്ട്രീയത്തെ കാണുന്നവരോട് ഒന്നും പറയാനില്ലെന്നും തഹ്‌ലിയ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫാത്തിമ തഹ്‌ലിയയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
‘സംഘപരിവാരത്തിന്റെ എ, ബി ടീമുകളായ ബിജെപിയും ആപ്പും വിജയം കരസ്ഥമാക്കുന്നു.
സഖാക്കളെ, ഇന്ന് നിങ്ങളുടെ ദിവസമാണ്. കോൺഗ്രസിന്റെ തകർച്ചയിൽ സന്തോഷിക്കുക, ആനന്ദനൃത്തം ചവുട്ടുക. ഫാസിസം മുച്ചൂടും മുടിക്കുമ്പോഴും കോൺഗ്രസ് വിരുദ്ധത എന്ന ഒറ്റ പോയിന്റിൽ രാഷ്ട്രീയത്തെ കാണുന്ന നിങ്ങളോട് മറ്റെന്ത് എന്ത് പറയാൻ.
അതേസമയം, അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനിടെ കോണ്‍ഗ്രസിന് നിര്‍ണായകമായിരുന്ന പഞ്ചാബ്, ഗോവ ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ കനത്ത തിരിച്ചടിയാണ് പാര്‍ട്ടിക്ക് നേരിട്ടത്.
Post Your Comments