KeralaLatest NewsNews

19കാരനും 15കാരിയും ഒരേമരത്തിൽ തൂങ്ങിമരിച്ച നിലയിൽ: സംഭവം കേരളത്തിൽ

വട്ടോളി ബസാർ ചൂരക്കണ്ടി മലക്ക് മുകളിലെ മരത്തിൽ ഇന്ന് രാവിലെയാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കോഴിക്കോട്: 19കാരനെയും 15കാരിയെയും ഒരേ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി കരുമലയിലാണ് സംഭവം. താമരശ്ശേരി അണ്ടോണ സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർഥിനി, പനങ്ങാട് ചൂരക്കണ്ടി അനിൽകുമാറിന്റെ മകൻ അഭിനവ് (19) എന്നിവരാണ് മരിച്ചത്.

Read Also: ദുബായ് എക്സ്പോ വേദിയിൽ തിരക്കേറുന്നു: സന്ദർശകരുടെ എണ്ണം 1.74 കോടി കവിഞ്ഞു

വട്ടോളി ബസാർ ചൂരക്കണ്ടി മലക്ക് മുകളിലെ മരത്തിൽ ഇന്ന് രാവിലെയാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. താമരശ്ശേരി ഗവ. ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയാണ് പതിനഞ്ചുകാരി. അഭിനവ് കോരങ്ങാട് ഭാഗത്ത് ജോലി ചെയ്യുന്നുണ്ട്. ഇവർ പ്രണയത്തിലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ബാലുശ്ശേരി പോലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button