ദുബായ്: ദുബായ് എക്സ്പോ വേദിയിൽ സന്ദർശകരുടെ തിരക്ക് വർധിക്കുന്നു. എക്‌സ്‌പോ സമാപിക്കാനിരിക്കെ വേദിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ മാസം 7 വരെയുള്ള കണക്കുകൾ അനുസരിച്ച് 1.74 കോടിയിലേറെ സന്ദർശനങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Read Also: ഗര്‍ഭിണിയായിരിക്കുമ്പോള്‍ തുടങ്ങിയ പീഡനം, മകന്റെ ഭാര്യയെ അൻപത്തൊന്നുകാരൻ പീഡിപ്പിച്ചത് മൂന്ന് വർഷം
190 ൽ അധികം രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് നാല് ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ലോക മേള സ്വാഗതം ചെയ്തത്. 17.4 കോടിയിലേറെ പേരാണ് ദുബായ് എക്സ്പോ വേദിയിലെ കാഴ്ച്ചകൾ ഓൺലൈനിലൂടെ ആസ്വദിച്ചത്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒഴിവാക്കിയതോടെയാണ് എക്‌സ്‌പോ വേദിയിൽ തിരക്ക് വർധിച്ചത്.
2022 മാർച്ച് 31 നാണ് ദുബായ് എക്സ്പോ 2020 അവസാനിക്കുന്നത്. എക്‌സ്‌പോ അവസാനിക്കുമ്പോഴേക്കും സന്ദർശകരുടെ എണ്ണം 2.5 കോടിയിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Read Also: ഉക്രൈനിൽ നിന്നും രക്ഷിച്ചതിന് പ്രധാനമന്ത്രി മോദിക്ക് നന്ദി പറഞ്ഞ് പാക്ക് വിദ്യാർഥിനി: വൈറൽ വീഡിയോ
Post Your Comments