Latest NewsKeralaIndia

1 കോടിയിലേറെ രൂപയുടെ മയക്കുമരുന്ന് പിടിച്ച സംഭവം: ജ്യൂസ് കടയുടെ മറവിൽ ബൾക്കീസും ഭർത്താവും കൊയ്‌തത് ലക്ഷങ്ങൾ

ബൾക്കീസും, ഭർത്താവ് സാദിഖും നേരത്തെ അഞ്ചുതവണ മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നാണ് ചോദ്യം ചെയ്യലിൽ സമ്മതിച്ചത്.

കണ്ണൂർ: കണ്ണൂർ നഗരത്തിൽ ഒരുകോടിയിലെറെ രൂപ വിലവരുന്ന മയക്കുമരുന്നുമായി പിടിയിലായ ദമ്പതികളെ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഇവരെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ചുരിദാർ ബോക്സിനിടയിൽ ഒളിപ്പിച്ചു വെച്ച നിലയിലാണ്, ഇവർ കണ്ണൂർ നഗരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു ട്രാവൽ ഏജൻസിയിലെ പാർസൽ സർവീസ് ഓഫീസിൽ മയക്കുമരുന്ന് എത്തിച്ചത്.

ബൾക്കീസും, ഭർത്താവ് സാദിഖും നേരത്തെ അഞ്ചുതവണ മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നാണ് ചോദ്യം ചെയ്യലിൽ സമ്മതിച്ചത്. ബംഗളൂരുവിൽ ബിസിനസുകാരനായ കണ്ണൂർ സ്വദേശിയായ ബന്ധു നിസാമാണ് ഇവർക്ക്  തുണിത്തരങ്ങൾ അയക്കുന്ന പെട്ടികളുടെ ഉള്ളിൽ എം ഡി എം എ ഒളിപ്പിച്ചു അയച്ചിരുന്നത്. കണ്ണൂർ സിറ്റി മരക്കാർക്കണ്ടി സ്വദേശി ജാസിമാണ് ഏജന്റായ ബൾക്കീസുമായി പണമിടപാടുകൾ നടത്തിയിരുന്നത്. ഗൂഗിൾ പേ വഴിയാണ് ഇവർ പണം കൈമാറിയിരുന്നത്.

വാട്സാപ്പ് വഴിയാണ് ബംഗളൂരു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘവുമായി അറസ്റ്റിലായ ദമ്പതികൾ ഇടപാടുകൾ നടത്തിയിരുന്നത്. എന്നാൽ, മയക്കുമരുന്ന് സപ്‌ളൈ ചെയ്യുന്നവർ വ്യത്യസ്ത നമ്പറുകളിലാണ് തന്നെ ബന്ധപ്പെട്ടിരുന്നതെന്നാണ് ബൾക്കീസ് അന്വേഷണ സംഘത്തിനോട് പറഞ്ഞത്. രണ്ടു മക്കളുടെ ഉമ്മയായ ബൾക്കീസും ബംഗ്ലൂരിൽ ജ്യൂസ് കട നടത്തിയിരുന്ന ഭർത്താവ് സാദിഖും പണം മോഹിച്ചാണ് മയക്കുമരുന്ന് വ്യാപാരത്തിനിറങ്ങിയത്.

പർദ്ദയണിഞ്ഞ്, സ്‌കൂട്ടറിലാണ് ബൾക്കീസ് എംഡി എംഎയുടെ ചില്ലറ വിൽപന നടത്തിവന്നിരുന്നത്. ബംഗളൂരുവിൽ ഒരു ജ്യുസ് കടയിലെ ജീവനക്കാരനായ സാദിഖിന്റെ ഭാര്യയായ ബൾക്കീസിന് ആഡംബര ജീവിതം നയിക്കാനാണ് മയക്കുമരുന്ന് കച്ചവടത്തിനിറങ്ങിയത്. ഒരു മാസം 1,80,000 രൂപ വരെ ഇവർ ഇങ്ങനെ മയക്കുമരുന്ന് കച്ചവടത്തിലൂടെ കമ്മിഷനായി സമ്പാദിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button