ദുബായ്: കാൻ പദ്ധതി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ദുബായ്. പരിസ്ഥിതി സൗഹൃദ കുപ്പികളുടെ ഉപയോഗം കൂട്ടാനും വിവിധ കേന്ദ്രങ്ങളിലെ പൊതു സ്റ്റേഷനുകളിൽ നിന്നു കുടിവെള്ളം സൗജന്യമായി നിറയ്ക്കാനും സൗകര്യമൊരുക്കാനാണ് ദുബായ് കാൻ പദ്ധതി ആരംഭിച്ചത്. ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞമാസം 16 നാണ് കാൻ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.
Read Also: കേരള പത്രപ്രവര്‍ത്തക യൂണിയനും മീഡിയ വണ്ണിനൊപ്പം,സംപ്രേഷണ വിലക്കിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു
ഹോട്ടലുകൾ, മാളുകൾ, ഉല്ലാസ കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കാൻ പദ്ധതി നടപ്പിലാക്കും. ബീച്ചുകൾ, പാർക്കുകൾ, മാളുകൾ, മറ്റ് പ്രധാന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി നിലവിൽ 30 ൽ ഏറെ സ്റ്റേഷനുകളുണ്ട്. തിരക്കേറിയ മറ്റു മേഖലകളിലും കാൻ പദ്ധതി സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
Post Your Comments