അസം: അസം മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയത്തിലേയ്ക്ക് കുതിക്കുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പാര്‍ട്ടി 77 മുനിസിപ്പാലിറ്റികളില്‍ ഭരണം ഉറപ്പിച്ചു. സഖ്യകക്ഷിയായ അസം ഗണപരിഷത്ത് രണ്ടിടത്തും ഭരണം നേടി.
Read Also : ‘സിൽവർ ലൈൻ പദ്ധതി പരിസ്ഥിതി ദുരന്തമാകും’: കെ റെയിൽ വിരുദ്ധ സമര സമിതിയുടെ ചെയർമാനായി ഇ. ശ്രീധരൻ ചുമതലയേറ്റു
ഒരു നഗരസഭയില്‍ മാത്രമേ കോണ്‍ഗ്രസിന് ഭരണമുറപ്പിക്കാനായുള്ളു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഏറ്റവും പുതിയ വിവരം അനുസരിച്ച് ബിജെപിയും സഖ്യക്ഷിയായ അസം ഗണപരിഷത്തും 300 വാര്‍ഡുകളില്‍ ലീഡ് ചെയ്യുന്നു. 66 വാര്‍ഡുകളിലാണ് കോണ്‍ഗ്രസും സഖ്യകക്ഷികളും മുന്നിട്ട് നില്‍ക്കുന്നത്. 80 നഗരസഭകളിലെ 920 വാര്‍ഡുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ 6 നായിരുന്നു വോട്ടെടുപ്പ്.
മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലെ ബിജെപി മുന്നേറ്റം സംസ്ഥാന ഭരണത്തിന് ലഭിച്ച അംഗീകാരമാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പ്രതികരിച്ചു.
Post Your Comments