മുംബൈ: ഐസിസിയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. നിലവിലെ ചാമ്പ്യന്മാരായ ന്യൂസിലാന്റും ഫൈനലില്‍ തോറ്റ ഇന്ത്യയും ഇത്തവണ കിരീടം നേടില്ലെന്നാണ് ചോപ്ര പറയുന്നത്. ഓസ്‌ട്രേലിയയും പാകിസ്ഥാനും തമ്മിലായിരിക്കും ഫൈനൽ മത്സരമെന്നാണ് താരത്തിന്റെ പ്രവചനം.
‘ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം സീസണില്‍ ഇനി ഏഴു ടെസ്റ്റുകളാണ് ഇന്ത്യയ്ക്ക് ബാക്കിയുള്ളത്. ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റ് (എവേ), ബംഗ്ലാദേശിനെതിരെ രണ്ടു മല്‍സരങ്ങളുടെ പരമ്പര (എവേ), ഓസ്ട്രേലിയയ്‌ക്കെതിരെ നാലു ടെസ്റ്റുകളുടെ പരമ്പര (ഹോം) എന്നിവയാണിത്. ഇതില്‍ എല്ലാത്തിലും ജയിച്ചാലെ ഇന്ത്യയ്ക്ക് സാധ്യതയുള്ളു’.
Read Also:- ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ്: ഇന്ത്യൻ ടീം പരിശീലനം ആരംഭിച്ചു
‘ഓസ്ട്രേലിയയും പാകിസ്ഥാനും തമ്മിലായിരിക്കും കലാശക്കളി. ദക്ഷിണാഫ്രിക്കയ്ക്കും സാധ്യത കല്‍പ്പിക്കുന്നു. എന്നാല്‍, ന്യൂസിലാന്റ്, ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ് എന്നിവര്‍ക്കും ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കണം. ഇന്ത്യയ്ക്കും ഇങ്ങനെ തന്നെയാണ്, എല്ലാ മത്സരങ്ങളും ജയിച്ചാലെ ഫൈനൽ സാധ്യതയുള്ളു’ ചോപ്ര പറയുന്നു.
Post Your Comments