Latest NewsKeralaCinemaMollywoodNewsEntertainment

‘പുഷ്പ’യിലെ ദാക്ഷായണി, മൈക്കിളിന്റെ ആലീസ് – അനസൂയ: ഇത്രയും സംഭവബഹുലമായ ഒരു ജീവിതം ഇവർക്ക് ഉണ്ടായിരുന്നോ എന്ന് ആരാധകർ

ഭീഷ്മപർവ്വം കണ്ടവരാരും അതിലെ ആലീസിനെ മറന്നിട്ടുണ്ടാകില്ല. മമ്മൂട്ടി അവതരിപ്പിച്ച മൈക്കിളിന്റെ പഴയ കാമുകി. വളരെ ബോൾഡായ കഥാപാത്രമായിരുന്നു ആലീസ്. ആലീസിനെ അവതരിപ്പിച്ചത് അനസൂയ ഭരദ്വജ് ആണ്. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം കരിയർ ആരംഭിച്ചത്. മലയാളികൾക്ക് അത്ര പരിചയമില്ലെങ്കിലും, മലയാളി അനസൂയയെ ‘ആലീസിനും’ മുന്നേ കണ്ടിട്ടുണ്ട്. അല്ലു അർജുന്റെ പുഷ്പയിൽ അനസൂയ അവതരിപ്പിച്ചത് ‘ദാക്ഷായണി’ എന്ന കഥാപാത്രത്തെയാണ്. ഇപ്പോൾ തെലുങ്കിലെ തിരക്കുള്ള നടിമാരിലൊരാളാണ് താരം.

ഇപ്പോൾ താരത്തെ കുറിച്ച് നിഷാദ് ബാല എന്ന പ്രേക്ഷകൻ എഴുതുന്ന കുറിപ്പ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റ ബേസിൽ എഴുതിയ കുറിപ്പിൽ നടി, തന്റെ കരിയറിൽ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ച് ആണ് ഇദ്ദേഹം കുറിപ്പിൽ പറയുന്നത്. ഇത്രയും സംഭവബഹുലമായ ഒരു ജീവിതം ഇവർക്ക് ഉണ്ടായിരുന്നോ എന്നാണ് പ്രേക്ഷകർ ഇപ്പോൾ ചോദിക്കുന്നത്.

നിഷാദ് ബാലയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ആലീസ് പർവം

ജൂനിയർ എൻടിആർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നാഗ എന്ന സിനിമയിലായിരുന്നു അവർ ആദ്യമായി അഭിനയിച്ചത്. 2003 വർഷത്തിലായിരുന്നു ഇത്. ഒരു എക്സ്ട്രാ ആർട്ടിസ്റ്റ് ആയിട്ടുള്ള അരങ്ങേറ്റം. “സിനിമയിൽ ഒരു രംഗത്തിന് വേണ്ടി മാത്രമാണ് ഞാൻ പ്രത്യക്ഷപ്പെടുന്നത്. ഞാൻ അന്ന് ജൂനിയർ കോളേജിലായിരുന്നു, ആ രംഗത്തിന് വേണ്ടി മാത്രം ഒരു ദിവസം മുഴുവൻ ഷൂട്ട് ചെയ്‌തതായി ഞാൻ ഓർക്കുന്നു. അതിന് എനിക്ക് 500 രൂപ പ്രതിഫലം ലഭിച്ചു’ MBA (മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ) പഠിച്ച അവർ കോർപ്പറേറ്റ് ലോകത്തേയ്ക്കുള്ള പ്രവേശനത്തിനായി പരിശ്രമിക്കുമ്പോൾ ആകസ്മികമായി ഒരു ടെലിവിഷൻ കമ്പനിയിൽ എത്തിപ്പെടുന്നു.

‘2008ൽ ബദ്രുക കോളേജിൽ നിന്ന് എംബിഎ പാസായതിന് ശേഷം ഒരു വർഷത്തിലേറെയായി ഞാൻ എച്ച്ആർ എക്സിക്യൂട്ടീവായി ജോലി ചെയ്തു. അപ്പോഴേക്കും ചില സിനിമാ ഓഫറുകൾ ലഭിച്ചിരുന്നുവെങ്കിലും അതൊന്നും ചെയ്തില്ല. പിന്നീടാണ് വാർത്താ ചാന്നലിൽ പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിക്കുന്നത്. സാക്ഷി ടെലിവിഷനിലെ അവതാരക.ഈ ജോലിയാണ് എനിക്ക് സിനിമയിലെയ്ക്കുള്ള ചവിട്ടു പടി ആയത് ‘

സാക്ഷി ടിവിയിൽ വാർത്താ അവതാരകനായി പ്രവർത്തിച്ച ശേഷം മാ മ്യൂസിക്കിൽ അവതാരകയാവാൻ അവസരം കിട്ടി. ഇതിനിടെ വേദം, പൈസ എന്നീ തെലുങ്ക് ചിത്രങ്ങളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായി പ്രവർത്തിക്കുകയും ചെയ്തു. പിന്നീട് ജബർദസ്ത് എന്ന കോമഡി ഷോയിൽ അവതാരകയായി പ്രത്യക്ഷപ്പെട്ടു. ഈ ഷോ ഇവരുടെ കരിയറിലെ വഴിത്തിരിവാവുന്നത്. ഈ ഷോയിലെ പ്രകടനം കണ്ടാണ് നാഗാർജുനയ്‌ക്കൊപ്പം സോഗ്ഗേടെ ചിന്നി നയന എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത് പിന്നീട്, അതേ വർഷം തന്നെ, ക്ഷണം എന്ന ചിത്രത്തിൽ ഇവർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു, നെഗറ്റീവ് ഷെയ്ഡുള്ള അത്യുഗ്രൻ കഥാപാത്രം.. Acp ജയാ ഭരദ്വജ്….!

ഞാൻ ഇത്രയും നേരം പറഞ്ഞു വന്നത് ആരെക്കുറിച്ചാണെന്ന് നിങ്ങൾക്ക് മനസ്സിലായിക്കാണും. രംഗസ്ഥലം എന്ന ചിത്രത്തിലെ ചിട്ടി ബാബുവിന് കൃഷി ചെയ്യാൻ മോട്ടോർ കൊടുക്കുന്ന കൊല്ലി രംഗമ്മ….! പുഷ്പ എന്ന ചിത്രം കണ്ടവരാരും ദാക്ഷായനിയെ മറക്കില്ല. ആ വേഷത്തിലെ വന്യത അനിർവചനീയമാണ്. പാൻ ചവച്ചുകൊണ്ട് ഭരിക്കുന്ന സ്ത്രി. ഭർത്താവ് ശ്രീനുവിന്റെ നെഞ്ചിൽ ഇരുന്നുകൊണ്ട് ബ്ലേഡ് കൊണ്ട് കഴുത്തറുക്കാൻ ശ്രമിക്കുന്ന ദാക്ഷായിനി. ഭീഷ്മപർവ്വത്തിൽ മൈക്കിളിൻ്റെ മാതാവിന് മധുരമുള്ള ഹോമിയോ മരുന്നുമായി വരുന്ന ഡോ ആലീസിൽ എത്തി നിൽക്കുന്നു ഈ അഭിനയ സപര്യ… ഈ വൈവിധ്യമാർന്ന കഥാപാത്രങ്ങളിലേയ്ക്ക് അതി ഗംഭീരമായി പരകായ പ്രവേശം നടത്തിയത്…..ഒറ്റ നാമം……. അനസൂയ ഭരദ്വജ്….!!

shortlink

Related Articles

Post Your Comments

Related Articles


Back to top button