മുംബൈ: മുൻ ഇന്ത്യ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കൊപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹമുണ്ടെന്നറിയിച്ച് അണ്ടര്‍ 19 ക്യാപ്റ്റൻ യഷ് ദുള്‍. ക്യാപ്റ്റനായിരുന്നപ്പോള്‍ കോഹ്ലി ഇന്ത്യന്‍ ടീമിനെ മുന്നോട്ടുകൊണ്ടുപോയ രീതിയിലാണ് താൻ അണ്ടര്‍ 19 ലോകകപ്പിലും നയിച്ചതെന്നും ഏത് ഫോര്‍മാറ്റിലും ഇതുപോലെ കളിക്കാനാണ് താല്പര്യമെന്നും യഷ് ദുള്‍ പറഞ്ഞു.
‘വിരാട് കോഹ്ലിക്കൊപ്പം സമയം ചെലവഴിക്കാന്‍ കാത്തിരിക്കുകയാണ് ഞാന്‍. എന്റെ പ്രചോദനം അദ്ദേഹമാണ്. കടുത്ത സമ്മര്‍ദ്ദമുള്ള മത്സരങ്ങള്‍ എങ്ങനെയാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നതെന്ന് മനസിലാക്കണം. ക്യാപ്റ്റനായിരുന്നപ്പോള്‍ കോഹ്ലി ഇന്ത്യന്‍ ടീമിനെ മുന്നോട്ടുകൊണ്ടുപോയ രീതിയിലാണ് ഞാന്‍ അണ്ടര്‍ 19 ലോകകപ്പിലും നയിച്ചത്’.
‘ക്രിക്കറ്റ് ബോളിന്റെ നിറം എന്നെ ബാധിക്കുന്ന ഒന്നല്ല. എന്റെ ശൈലിയില്‍ ഞാന്‍ ബാറ്റ് വീശും. ഏത് ഫോര്‍മാറ്റിലും ഇതുപോലെ കളിക്കാനാണ് എനിക്ക് താല്പര്യം. അരങ്ങേറ്റത്തില്‍ സമ്മര്‍ദമില്ലാതെയാണ് ഞാന്‍ കളിച്ചത്. സീനിയര്‍ ടീമിന് വേണ്ടി കളിക്കുകയാണ് എന്റെ ആഗ്രഹം. മൂന്ന് ഫോര്‍മാറ്റിന്റേയും ഭാഗമാവണം’.
Read Also:- ടി20 ലോകകപ്പ്: ഹര്‍ദ്ദിക് പാണ്ഡ്യയോട് എന്‍സിഎയിലേക്കെത്താന്‍ നിര്‍ദ്ദേശം
‘ഐപിഎല്ലില്‍ ഡല്‍ഹിക്ക് വേണ്ടി കളിക്കുന്നത് ഭാഗ്യമായി കരുതുന്നു. കാരണം, എന്റെ നാടായ ഡല്‍ഹിയില്‍ നിന്നുള്ള ഫ്രാഞ്ചൈസിയാണിത്. ടീം ക്യാപ്റ്റന്‍ റിഷഭ് പന്ത് എനിക്ക് പ്രചോദനമാണ്. ഗ്രൗണ്ടില്‍ എപ്പോഴും ഊര്‍ജസ്വലനാണ് അദ്ദേഹം. അദ്ദേഹത്തില്‍ നിന്നും ഏറെ പഠിക്കാനുണ്ട്’ ദുള്‍ പറഞ്ഞു.
Post Your Comments