മുംബൈ: ടി20 ലോകകപ്പ് ഒക്ടോബറില്‍ ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ഹര്‍ദ്ദിക് പാണ്ഡ്യ. 2021ലെ ടി20 ലോകകപ്പിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് ടീമിന് പുറത്തായിരുന്നു താരം. തുടര്‍ച്ചയായ പരിക്കും വേട്ടയാടിയതോടെ ഏറെ നാളുകളായി ടീമില്‍ നിന്ന് അദ്ദേഹത്തിന് മാറി നില്‍ക്കേണ്ടി വന്നു. ഇപ്പോഴിതാ, ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് തിരിച്ചെത്താന്‍ ഹര്‍ദ്ദിക്കിന് നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
ഐപിഎല്‍ പുതിയ സീസണ്‍ 26ന് ആരംഭിക്കാനിരിക്കെ ഹർദ്ദിക് പൂര്‍ണ്ണ ഫിറ്റ്നസ് നേടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് താരത്തിനോട് ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കെത്താന്‍ നിർദ്ദേശിച്ചിരിക്കുന്നത്. എന്‍സിഎയുടെ പരിശോധനകള്‍ വിജയിച്ചാല്‍ അടുത്ത പരമ്പരയില്‍ത്തന്നെ പാണ്ഡ്യയെ പരിഗണിച്ചേക്കും. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനാണ് ഹർദ്ദിക് പാണ്ഡ്യ.
Read Also:- ഐപിഎൽ 15-ാം സീസണിൽ എറിയുന്ന ഓരോ ബോളിനും 4.46 ലക്ഷം രൂപ: മറികടന്നത് ഇന്ത്യൻ സൂപ്പർ ബോളര്‍മാരെ
ടി20 ലോകകപ്പിന്റെ പദ്ധതികളില്‍ ഹര്‍ദ്ദിക്കും ഉള്‍പ്പെടുമെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡും നായകന്‍ രോഹിത് ശര്‍മയും നേരത്തെ, വ്യക്തമാക്കിയിരുന്നു. എന്നാല്‍, ബിസിസിഐയുടെ പുതിയ പദ്ധതി പ്രകാരം മോശം ഫോമിലുള്ള താരങ്ങള്‍ കളിച്ച് മികവ് കാട്ടി ടീമിലേക്കെത്തേണ്ടതായുണ്ട്. എന്നാല്‍, ആഭ്യന്തര മത്സരങ്ങള്‍ കളിച്ച് തിരിച്ചുവരാന്‍ ബിസിസിഐ മുന്നോട്ടുവെച്ച നിര്‍ദ്ദേശം ഹര്‍ദ്ദിക്ക് വിസമ്മതിച്ചിരുന്നു.
Post Your Comments