തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത മാനസികാസ്വാസ്ഥ്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 60കാരന് 20 വർഷത്തെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഇടവ പാറയിൽ സ്വദേശി രവിചന്ദ്രനെയാണ്(60) കോടതി ശിക്ഷ വിധിച്ചത്. ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക്(പോക്സോ) കോടതിയാണ് ശിക്ഷ വിധിച്ചത്.
2017 ഒക്ടോബറിലായിരുന്നു സംഭവം. പിഴത്തുകയിൽ 25,000 രൂപ കുട്ടിയുടെ അമ്മയ്ക്ക് നൽകാനും കോടതി ഉത്തരവിൽ പറയുന്നു. കടയിൽ പോയി സാധനങ്ങൾ വാങ്ങി മടങ്ങി വരികയായിരുന്ന പെൺകുട്ടിയെ രവിചന്ദ്രൻ വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കണ്ണും കയ്യും കെട്ടിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.
Read Also : കേരളത്തില്‍ ഹിജാബ് വിഷയം വീണ്ടും കുത്തിപ്പൊക്കാന്‍ ശ്രമം
സംഭവം നടന്ന് മാസങ്ങൾക്ക് ശേഷം വിചാരണയ്ക്ക് മുൻപ് പെൺകുട്ടി ജീവനൊടുക്കിയിരുന്നു. സാഹചര്യത്തെളിവുകളുടേയും മൊഴികളുടേയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
Post Your Comments