
അബുദാബി: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളുമായി അബുദാബി. ഇനി മുതൽ അബുദാബിയിലെ വിമാനത്താവളത്തിലെ പിസിആർ പരിശോധന നിർബന്ധമില്ല. അബുദാബി അതിർത്തി സ്‌ക്രീനിങ്, ഗ്രീൻ ലിസ്റ്റ് സംവിധാനം, വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാർക്കുള്ള നിർബന്ധിത ക്വാറന്റെയ്ൻ നടപടിക്രമങ്ങൾ തുടങ്ങിയവയും നീക്കം ചെയ്യുന്നുണ്ട്.
അബുദാബിയിലെ പൊതു സ്ഥലങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവയിൽ പ്രവേശിക്കുന്നതിന് അൽ ഹൊസ്ൻ ആപ്പിൽ ഗ്രീൻ പാസ് ആക്ടിവേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ പിസിആർ പരിശോധന ലഭ്യമാകും. ടെർമിനൽ 1 ലും 3 ലും സ്ഥിതി ചെയ്യുന്ന കേന്ദ്രങ്ങളിൽ നിന്നാണ് പരിശോധന നടത്തേണ്ടത്.
Read Also: അമ്മയുടെ അവിഹിതബന്ധം കണ്ടു, കാമുകന്‍ തല്ലി മുഖത്തെ 3,4 എല്ലുകള്‍ പൊട്ടി: യുവാവിന്റെ കുറിപ്പ്
Post Your Comments