പ്രണവ് മോഹൻലാലിന്റേതായി പുറത്തിറങ്ങിയ ‘ഹൃദയം’ വൻ വിജയമായിരുന്നു. 2018 ൽ പുറത്തിറങ്ങിയ ‘ആദി’ എന്ന ചിത്രത്തിലൂടെയായിരുന്നു പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റം. ആദിക്ക് ശേഷം, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, മരയ്ക്കാർ എന്നീ സിനിമകൾ ചെയ്‌തെങ്കിലും പ്രണവ് എന്ന നായകനെ മലയാളികൾ അംഗീകരിച്ചത് ഹൃദയത്തിലൂടെയാണ്. ആദ്യ മൂന്ന് സിനിമകൾക്ക് ശേഷം നടന് നേരെ പരിഹാസങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. എന്നാൽ, ഹൃദയത്തിലൂടെ താൻ നല്ലൊരു നടനാണെന്ന് തെളിയിച്ചിരിക്കുകയാണ് പ്രണവ്.
ഇപ്പോഴിതാ പ്രണവിനെ വിമര്‍ശനപൂര്‍വം നിരൂപിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിനിമാ-സീരിയല്‍ താരമായ കൊല്ലം തുളസി. പ്രണവിനെ കാണുമ്പോള്‍ ഒരു കൊച്ചുകുട്ടിയെ ആണ് ഓര്‍മ വരുന്നതെന്നും മോഹന്‍ലാല്‍ തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കും പോലെയാണ് സിനിമയിലേക്ക് നിര്‍ബന്ധിച്ച് വിടുന്നതെന്നുമാണ് കൊല്ലം തുളസി പറയുന്നത്. മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു താരം.
‘പ്രണവിന്റെ സിനിമ ഞാന്‍ കണ്ടിട്ടുണ്ട്. കാളിദാസിന്റെ സിനിമ ഞാന്‍ കണ്ടിട്ടില്ല. മമ്മൂട്ടിയുടെ മകന്റെ സിനിമ കണ്ടിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ സിനിമയും കണ്ടിട്ടുണ്ട്. ഇവരുടെ കഴിവില്‍ എനിക്കേറ്റവും അപ്രിസിയേഷന്‍ തോന്നിയിട്ടുള്ളത് ഫഹദ് ഫാസിലിന്റെ കാര്യത്തിലാണ്. എനിക്ക് നല്ല നടനെന്ന് തോന്നിയിട്ടുള്ളത് ഫഹദ് ഫാസിലിനെയാണ്. മറ്റുള്ളവരേക്കാള്‍ റേഞ്ച് ഉളള നടനായിട്ടാണ് ഫഹദ് ഫാസിലിനെ തോന്നിയിട്ടുള്ളത്. മമ്മൂട്ടിയുടെ മകന്‍ ആണെന്നുള്ള കാര്യം ദുല്‍ഖര്‍ തെളിയിച്ചു. കഴിവുള്ള നടനാണെന്ന് തെളിഞ്ഞു. മമ്മൂട്ടിയുടെ ഒപ്പമെത്താനുള്ള സമയം വരട്ടെ. കാളിദാസിന്റെ സിനിമ കാണാത്തത് കൊണ്ട് അതിൽ ഒന്നും പറയുന്നില്ല. പക്ഷെ, പ്രണവിനെ കാണുമ്പോള്‍ എനിക്ക് വിഷമമാണ് തോന്നുന്നത്. അവനെ കാണുമ്പോള്‍ ഒരു ചെറിയ നേഴ്‌സറി കുട്ടിയെയാണ് ഓര്‍മ വരുന്നത്. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ മോഹന്‍ലാലും സുചിത്രയും നിര്‍ബന്ധിച്ച് ചെയ്യിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. അവന്റെ മുഖത്ത് തന്നെ ഒരു ഇന്നസെന്റ് ലുക്കാണ്. പുള്ളി കഴിവുള്ള നടനാണ്. വളര്‍ന്നു വരും. പക്ഷേ, ഒരു കാലഘട്ടം കഴിയണം’, കൊല്ലം തുളസി പറയുന്നു.
Post Your Comments