ബെംഗളൂരു: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ)യെയും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും ഉടന്‍ നിരോധിക്കാന്‍ പദ്ധതിയില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ഇക്കാര്യം അറിയിച്ചത്. ഇരു സംഘടനകളെയും നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോടാവശ്യപ്പെടില്ലെന്നായിരുന്നു സര്‍ക്കാറിന്റെ നിലപാട്.
കഴിഞ്ഞ മാസം ശിവമോഗയില്‍ വെച്ച് ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇരുസംഘടനകളെയും നിരോധിക്കാനുള്ള ആവശ്യം ശക്തമായത്. അതേസമയം, പോപ്പുലര്‍ ഫ്രണ്ടിനെയും എസ്.ഡി.പി.ഐയെയും നിരോധിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. പല സംസ്ഥാനങ്ങളിലും പി.എഫ്.ഐയെ നിരോധിച്ചിട്ടുണ്ട്. എന്നാല്‍, എസ്.ഡി.പി.ഐ ഒരു രാഷ്ട്രീയ സംഘടന ആയതിനാല്‍ അതിനെ നിരോധിക്കാന്‍ ചില നടപടി ക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് കർണടാക സർക്കാർ വിലയിരുത്തി.
Post Your Comments