Kerala

ഇടുക്കി പെരുവന്താനത്ത് അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം : ആറ് പേർക്ക് പരുക്ക്

ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്

ഇടുക്കി : ഇടുക്കി പെരുവന്താനത്തിന് സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തില്‍ ആറു പേര്‍ക്ക് പരുക്ക്.

ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്. തമിഴ്‌നാട് ചെങ്കല്‍പേട്ട് സ്വദേശികള്‍ സഞ്ചരിച്ച മിനി ബസാണ് അപകടത്തില്‍പ്പെട്ടത്.
റോഡിലെ വളവിന് സമീപം ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ഉടന്‍ മറ്റു വാഹനങ്ങളിലെത്തിയവരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തി.
പരുക്കേറ്റവരെ മുണ്ടക്കയത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഗതാഗത തടസമുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button