KottayamLatest NewsKeralaNattuvarthaNews

കാഞ്ഞിരപ്പള്ളിയിൽ സഹോദരനും അമ്മാവനും കൊല്ലപ്പെട്ട സംഭവം: ഗുണ്ടകൾ തന്നെ ആക്രമിച്ചതിനിടെയാണ് വെടിവെച്ചതെന്ന് പ്രതി

കുടുംബ വീടിന് സമീപമുള്ള സ്ഥലത്തെ ഉടമസ്ഥത സംബന്ധിച്ച് സഹോദരങ്ങൾ തമ്മിൽ ഉണ്ടായ തർക്കമാണ് മണ്ണാറക്കയത്തെ ഞെട്ടിച്ച വെടിവെപ്പിൽ കലാശിച്ചത്.

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ വെടിവെപ്പിൽ സഹോദരനും മാതൃസഹോദരനും കൊല്ലപ്പെട്ട സംഭവത്തിൽ, പ്രതിയുടെ മൊഴി പുറത്തു വന്നു. തന്നെ ആക്രമിച്ചതുകൊണ്ടാണ് വെടിവെച്ചതെന്ന് പ്രതിയായ ജോർജ് കുര്യൻ മൊഴി നൽകി. ചർച്ചയ്ക്കായി വീട്ടിൽ എത്തിയപ്പോൾ അനിയന്റെയും അമ്മാവന്റെയും ഗുണ്ടകൾ ആക്രമിച്ചുവെന്ന് അദ്ദേഹം പൊലീസിനോട് പറഞ്ഞു. ‘എന്നെ ബലം പ്രയോഗിച്ച് വീട്ടിൽ നിന്ന് പുറത്താക്കി. പിന്നീട് വീട്ടിൽ കയറിയപ്പോൾ, മുറിയ്ക്കുള്ളിൽ വെച്ചും ഉന്തും തള്ളും ഉണ്ടായി. അതിനിടയിലാണ് വെടിവെച്ചത്’ ജോർജ് കുര്യൻ വിവരിച്ചു.

Also read: വർക്കലയിൽ അഗ്നിബാധയിൽ അഞ്ച് പേർ മരിച്ച സംഭവം: വില്ലനായത് എസിയും ഇന്റീരിയർ ഡിസൈനും ആണെന്ന് ഫയർ ആൻഡ് റെസ്ക്യു ഉദ്യോഗസ്ഥൻ

തന്റെ സഹോദരൻ രഞ്ജു കുര്യൻ, മാതൃസഹോദരൻ കൂട്ടിക്കൽ സ്വദേശി മാത്യു സ്കറിയ എന്നിവരെയാണ് ജോർജ് കൊലപ്പെടുത്തിയത്. രഞ്ജു ഇന്നലെ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന മാത്യു സ്കറിയ ഇന്ന് പുലർച്ചെയോടെ മരണത്തിന് കീഴടങ്ങി. തലയ്ക്ക് വെടിയേറ്റ മാത്യു ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്നാണ് അദ്ദേഹം മരിച്ചത്.

കുടുംബ വീടിന് സമീപമുള്ള സ്ഥലത്തെ ഉടമസ്ഥത സംബന്ധിച്ച് സഹോദരങ്ങൾ തമ്മിൽ ഉണ്ടായ തർക്കമാണ് മണ്ണാറക്കയത്തെ ഞെട്ടിച്ച വെടിവെപ്പിൽ കലാശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button