മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണില്‍ ബാറ്റ്സ്മാൻമാര്‍ക്ക് മാത്രമല്ല, ചില ബൗളര്‍മാര്‍ക്കും മെഗാ ലേലത്തില്‍ വന്‍ തുകയ്ക്കാണ് ഫ്രാഞ്ചൈസികൾ നേടിയത്. ലേലത്തില്‍ ഇന്ത്യയുടെ നാലു ബൗളര്‍മാര്‍ക്കാണ് 10 കോടി രൂപയിലധികം പ്രതിഫലമായി ലഭിച്ചത്. പുതിയ സീസണിലെ ഏറ്റവും വില കൂടിയ അഞ്ചു ബൗളര്‍മാരേയും അവര്‍ക്കു ലഭിക്കുന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ എറിയുന്ന ഓരോ ബോളിനും എത്ര രൂപയായിയിരിക്കും ലഭിക്കുകയെന്ന് അറിയാം.
അഫ്ഗാനിസ്താന്റെ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനാണ് ഐപിഎല്ലിന്റെ പുതിയ സീസണില്‍ ഏറ്റവുമുയര്‍ന്ന പ്രതിഫലം കൈപ്പറ്റുന്ന ബൗളര്‍. അതുകൊണ്ട് തന്നെ, അദ്ദേഹത്തിന്റെ ഒരു ബോളിനാണ് ഏറ്റവുമധികം മൂല്യവുമുള്ളത്. കഴിഞ്ഞ സീസണ്‍ വരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമായിരുന്നു റാഷിദ്. 15 കോടി രൂപ മുടക്കിയാണ് താരത്തിനെ ഗുജറാത്തിലെത്തിച്ചത്. ഗുജറാത്തിനായി എറിയുന്ന ഓരോ ബോളിനും 4.46 ലക്ഷം രൂപയാണ് അദ്ദേഹത്തിനു ലഭിക്കുക.
ദീപക് ചാഹറാണ് ഇന്ത്യന്‍ ബോളര്‍മാരില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരം. 14 കോടിയ്ക്കാണ് ചാഹറിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തിരികെ തങ്ങളുടെ പാളയത്തിലെത്തിച്ചത്. ഈ തുകയും സീസണില്‍ അദ്ദേഹം ആകെ ബൗള്‍ ചെയ്യാന്‍ സാധ്യതയുള്ള പരമാവധി ഓവറുകളും കണക്കിലെടുക്കുമ്പോള്‍ ഒരു ബോളിന്റെ മൂല്യം 4.16 ലക്ഷം രൂപയായിരിക്കും.
12 കോടിയ്ക്കാണ് ജസ്പ്രീത് ബുംറയെ മുംബൈ ടീമില്‍ നിലനിര്‍ത്തിയത്. ഇതനുസരിച്ച്, ബുംറയ്ക്കു ഒരു ബോളെറിഞ്ഞാല്‍ ലഭിക്കുന്ന പ്രതിഫലം 3.57 ലക്ഷം രൂപയായിരിക്കും. 10.75 കോടിക്കാണ് ഹര്‍ഷല്‍ പട്ടേലിനെ ആര്‍സിബി തിരികെ എത്തിച്ചത്. താരത്തിന്റെ ഒരു ബോളിന്റെ മൂല്യം 3.19 ലക്ഷം രൂപയാണ്.
Read Also:- ദിവസം രണ്ടു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കഴിയ്ക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
അതേസമയം, ഇന്ത്യയുടെ സീം ബോളിംഗ് ഓള്‍റൗണ്ടറായ ശര്‍ദ്ദുല്‍ താക്കൂറിനെ 10.75 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് ലേലത്തില്‍ വാങ്ങിയത്. താരം എറിയുന്ന ഓരോ ബോളിനും ലഭിക്കുക 3.19 ലക്ഷം രൂപയായിരിക്കും.
Post Your Comments