കീവ്: റഷ്യൻ അധിനിവേശം തുടരുന്ന സാഹചര്യത്തിൽ തങ്ങൾ ഒന്നും മറക്കില്ലെന്ന മുന്നറിയിപ്പുമായി യുക്രൈന്‍ പ്രസിഡന്‍റ് വൊളൊഡിമർ സെലന്‍സ്കി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളുടെ ജീവൻ അപഹരിച്ച യുദ്ധത്തിൽ ക്രൂരത ചെയ്ത എല്ലാവരെയും ശിക്ഷിക്കുമെന്നും സെലന്‍സ്കി പറഞ്ഞു.
‘ഇത് കൊലപാതകമാണ്,ആസൂത്രിത കൊലപാതകമാണ്. ഞങ്ങളുടെ ഭൂമിയില്‍ അതിക്രമം നടത്തുന്നവരെയെല്ലാം ശിക്ഷിക്കും. ഞങ്ങള്‍ ഒന്നും മറക്കുകയും , പൊറുക്കുകയും ചെയ്യില്ല’- സെലന്‍സ്കി പറഞ്ഞു.
Read Also : സൗന്ദര്യസംരക്ഷണത്തിന് ‘മാതളനാരങ്ങ’
റഷ്യന്‍ അധിനിവേശം പന്ത്രണ്ടാം ദിവസത്തിലെത്തിനില്‍ക്കെ ഇന്ന് മൂന്നാം ഘട്ട സമാധാന ചര്‍ച്ച നടക്കും. അതിനിടെ, യുക്രൈനിൽ രക്ഷാപ്രവർത്തനത്തിനായി നാലിടത്ത് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. ഖാർകീവ്, സുമി, കീവ്, മരിയുപോൾ എന്നീ നഗരങ്ങളിൽ ഇന്ത്യൻ സമയം 12.30 മുതലാണ് വെടിനിർത്തൽ. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രേണിന്റെ അഭ്യർഥന പ്രകാരമാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്.
Post Your Comments