ദുബായ്: ദുബായ് എക്‌സ്‌പോ വേദിയ്ക്ക് സമീപം മോക് ഡ്രിൽ അവതരിപ്പിച്ച് യുഎഇ. അടിയന്തര ഘട്ടങ്ങളിൽ യുഎഇ സൈന്യത്തിന്റെ നീക്കങ്ങൾ വിശദമാക്കുന്ന അഭ്യാസ പരിപാടി എക്‌സ്‌പോ വേദിക്കു സമീപമാണ് അരങ്ങേറിയത്.
Read Also: നാല് വിദ്യാര്‍ത്ഥിനികള്‍ പ്രിന്‍സിപ്പലിന്റെ നിര്‍ദ്ദേശത്തെ മറികടന്ന് കറുത്ത ഹിജാബ് ധരിച്ചെത്തി
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, പ്രതിരോധ സഹമന്ത്രി അഹമ്മദ് അൽ ബൊവാർദി, ദുബായ് പോലീസ് ഡെപ്യൂട്ടി ചെയർമാൻ ലഫ്. ജനറൽ ദാഹി ഖൽഫാൻ തമീം, മേധാവി ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി എന്നിവരുടെ സാന്നിധ്യത്തിലാണ് പരിപാടി നടന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു.
ഏതു സാഹചര്യവും നേരിടാൻ കഴിയുന്ന പ്രതിരോധ സേനയാണ് യുഎഇക്കുള്ളതെന്ന് ശൈഖ് മുഹമ്മദ് അറിയിച്ചു. വാഹനങ്ങളടക്കം ലോകത്ത് ഏറ്റവും മികച്ച സംവിധാനങ്ങളാണ് യുഎഇ സേനയ്ക്കുള്ളതെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments