മുംബൈ: പാകിസ്ഥാന് വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബിസ്മാ മറൂഫിന്റെ കുഞ്ഞിനെ കൊഞ്ചിക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ ചിത്രം ഏറ്റെടുത്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കർ. വനിതാ ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തിന് ശേഷം പാകിസ്ഥാൻ ക്യാപ്റ്റന്‍ മറോഫിന്റെ മകളുടെ കൂടെയുള്ള ഇന്ത്യന്‍ താരങ്ങളുടെ സെല്‍ഫി ഐസിസി ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
ഇന്ത്യയുടെ സൂപ്പർ താരങ്ങളായ എക്താ ബിഷിത്, സ്മൃതി മന്ദാന, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരെല്ലാം കുഞ്ഞിനെ തലോടുകയും കൊഞ്ചിക്കുകയും ചെയ്യാനായി മറോഫിന്റെ അടുത്തെത്തിയിരുന്നു. അതിരുകളില്ലാത്ത സ്നേഹത്തെ കൂട്ടിയോജിപ്പിക്കുന്നതാണ് ഓരോ കായിക ഇനവുമെന്നാണ് ആരാധകര്‍ പറയുന്നത്.
‘എത്ര സുന്ദരമായ നിമിഷം! ക്രിക്കറ്റ് കളത്തില്‍ ബൗണ്ടറികളുണ്ട്. പക്ഷേ, കളത്തിനു പുറത്ത് എല്ലാ അതിരുകളെയും അതു ഭേദിക്കുന്നു. സ്പോര്‍ട്സ് എല്ലാവരെയും ഒന്നിപ്പിക്കുന്നു’ ചിത്രത്തിനൊപ്പം സച്ചിന് ട്വിറ്ററിൽ കുറിച്ചു.
Read Also:- തലമുടി കൊഴിച്ചില്‍ തടയാനും മുടി തഴച്ചു വളരാനും!
പ്രസവം കഴിഞ്ഞ് ആറു മാസത്തിനുള്ളിലാണ് ബിസ്മാ ലോകകപ്പ് പോലൊരു വലിയ വേദിയിൽ പാകിസ്ഥാനെ നയിക്കാനെത്തിയത്. ലോകകപ്പിനായി ആറു മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞുമായി ബിസ്മ ന്യൂസീലന്‍ഡിലെത്തിയപ്പോള്‍ മുതല്‍ വാര്‍ത്തകളിലും ഇടംപിടിച്ചിരുന്നു.
Post Your Comments