NattuvarthaLatest NewsKeralaNewsBusiness

സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു : ഇ​ന്ന് കൂ​ടി​യ​ത് 800 രൂ​പ

ഗ്രാ​മി​ന് 100 രൂ​പ​യും പ​വ​ന് 800 രൂ​പ​യു​മാ​ണ് ഇ​ന്ന് മാത്രം വ​ര്‍​ധി​ച്ച​ത്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ന്‍ വ​ര്‍​ധ​നവ്. ഗ്രാ​മി​ന് 100 രൂ​പ​യും പ​വ​ന് 800 രൂ​പ​യു​മാ​ണ് ഇ​ന്ന് മാത്രം വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,940 രൂ​പ​യും പ​വ​ന് 39,520 രൂ​പ​യു​മാ​യി വർധിച്ചു.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 1,988 ഡോ​ള​റാ​യി ഉ​യ​ര്‍​ന്നു. രൂ​പ കൂ​ടു​ത​ല്‍ ദു​ര്‍​ബ​ല​മാ​യി 76.75 ലേ​ക്കെ​ത്തി​യ​തോ​ടെ​യാ​ണ് സ്വ​ര്‍​ണ​വി​ല ഇ​ന്ന് ഇ​ത്ര​യും വ​ര്‍​ധി​ച്ച​ത്.

Read Also : ഇന്ത്യാ-പാക് അതിർത്തിയിൽ ഡ്രോൺ സാന്നിധ്യം: ലഹരിക്കടത്തിന് ഉപയോഗിച്ച ഡ്രോൺ ബിഎസ്എഫ് വെടിവെച്ചിട്ടു

റ​ഷ്യ-​യു​ക്രെ​യ്ന്‍ യു​ദ്ധം തു​ട​രു​ന്ന​താ​ണ് സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന ഉ​ണ്ടാ​കാ​ന്‍ കാ​ര​ണ​മാ​യ​ത്. 2020 ഓ​ഗ​സ്റ്റ് ഏ​ഴി​നാ​യി​രു​ന്നു അവസാനം സ്വ​ര്‍​ണ​ത്തി​ന് ഏ​റ്റ​വും ഉ​യ​ര്‍​ന്ന വി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഗ്രാ​മി​ന് 5,250 രൂ​പ​യും പ​വ​ന് 42,000 രൂ​പ​യു​മാ​യി​രു​ന്നു അ​ന്ന​ത്തെ ഉയർന്ന വി​ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button