ദോഹ: ഖത്തറിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്ത് ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. ഈ ആഴ്ച അവസാനം വരെ അസ്ഥിര കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുകയെന്നാണ് കാലാവസ്ഥ പ്രവചനം. ഇന്നു മുതൽ ചൊവ്വാഴ്ച രാവിലെ വരെ കാറ്റ് ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്.
മണിക്കൂറിൽ 23 നോട്ടിക്കൽ മൈൽ വേഗത്തിൽ വീശുന്ന കാറ്റിനെ തുടർന്ന് പൊടിയും കനക്കും. കനത്ത പൊടിക്കാറ്റ് വീശുന്നതിനാൽ ദൂരക്കാഴ്ച ചില ഇടങ്ങളിൽ 2 കിലോമീറ്ററും ചില സമയങ്ങളിൽ പൂജ്യത്തിലും എത്തും. വാരാന്ത്യത്തിൽ താപനില ഉയരും. കൂടിയ താപനില 32നും 38 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. തെക്കുപടിഞ്ഞാറൻ മേഖലയിലും ഉയർന്ന താപനില രേഖപ്പെടുത്തും. അസ്ഥിര കാലാവസ്ഥയിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
Read Also: തകര്‍ന്നടിഞ്ഞ് ഓഹരി വിപണി : യുദ്ധം ആരംഭിച്ചതോടെ നിക്ഷേപകര്‍ക്ക് നഷ്ടമായത് ഏകദേശം 29 ലക്ഷം കോടി രൂപ
Post Your Comments