റിയാദ്: യാത്രക്കാർക്ക് ക്വാറന്റെയ്ൻ ചാർജ് തിരികെ നൽകണമെന്ന് വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകി സൗദി സിവിൽ ഏവിയേഷൻ. സൗദി അറേബ്യയിലേക്ക് വരുന്ന യാത്രക്കാരിൽ നിന്ന് ക്വാറന്റെയ്ൻ പാക്കേജ് സഹിതമുള്ള ടിക്കറ്റ് നിരക്ക് ഈടാക്കിയ എയർലൈൻ കമ്പനികൾ ക്വാറന്റൈയ്ൻ പണം തിരിച്ചുനൽകണമെന്നാണ് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി നൽകിയ നിർദ്ദേശം. എല്ലാ കമ്പനികളും ഈ നിർദ്ദേശം പാലിക്കണമെന്നും വ്യവസ്ഥ ലംഘിച്ചാൽ നടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി അറിയിച്ചു.
സൗദിയിൽ കോവിഡ് വൈറസ് വ്യാപനം നിയന്ത്രണവിധേയമായ സാഹചര്യത്തിലാണ് പുതിയ നടപടി. അതേസമയം, സൗദിയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്കുള്ള പ്രവേശന വിലക്കും പിൻവലിച്ചു. സൗദിയിലെക്ക് വരുന്നതിന് മുമ്പ് ഇനി മുതൽ പിസിആർ ടെസ്റ്റോ, റാപ്പിഡ് ആന്റിജൻ ടെസ്റ്റോ ആവിശ്യമില്ല. സൗദിയിൽ നിന്നും രണ്ടു ഡോസ് കോവിഡ് വാക്സിൻ സ്വീകരിക്കാതെ എത്തുന്നവർ ക്വാറന്റെയ്നിൽ കഴിയണമെന്ന വ്യവസ്ഥയും പിൻവലിച്ചു. തുറന്ന സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കേണ്ടതില്ലെന്നും സൗദി വ്യക്തമാക്കി. എന്നാൽ, അടച്ചിട്ട സ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമായും ധരിക്കണം. അടച്ചിട്ടതും തുറന്നതുമായ എല്ലാ സ്ഥലങ്ങളിലും പരിപാടികളിലും സാമൂഹിക അകലം പാലിക്കൽ നിർബന്ധമില്ല.
Read Also: മസ്‌കത്തിലെ മൂന്ന് സ്ഥലങ്ങളിൽ പുതിയ പാർക്കിംഗ് മീറ്ററുകൾ
Post Your Comments