മുംബൈ: ഉക്രൈനിൽ ഒറ്റപ്പെട്ട ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന. ഉക്രൈനിലെ വിവിധ നഗരങ്ങളിൽ ഇന്ത്യൻ വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ ഡമരു കളിക്കുകയായിരുന്നുവെന്ന് ശിവസേന ആരോപിച്ചു.
‘പ്രധാന മന്ത്രി ഉത്തർ പ്രദേശിലെ തിരഞ്ഞെടുപ്പ് റാലികളുടെ തിരക്കിലാണ്. ഉക്രൈനിലെ സുമി, കീവ്, ഖാർകിവ് എന്നിവിടങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ പ്രതിഷേധിക്കുമ്പോൾ, വാരണാസിയിൽ ഒരു പ്രചാരണ റാലിക്കിടെ നമ്മുടെ പ്രധാനമന്ത്രി ഗംഗാ നദിയുടെ തീരത്ത് ഡമരു കളിക്കുകയായിരുന്നു. ‘ഓപ്പറേഷൻ ഗംഗ’ എന്നതിന്റെ അർത്ഥം ഇതാണെങ്കിൽ ഞങ്ങൾ അവരുടെ മുമ്പിൽ നമിക്കുന്നു,’ ശിവസേനയുടെ മുഖപത്രമായ ‘സാമ്‌ന’യുടെ എഡിറ്റോറിയലിൽ പറയുന്നു.
റഷ്യ-യുക്രെയ്ന്‍ യുദ്ധം, സമാധാന ശ്രമങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി : പുടിനുമായി ചര്‍ച്ചയ്ക്ക്
യുപിയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉക്രൈനിൽ നിന്നുള്ള ഒഴിപ്പിക്കൽ വിഷയം രാഷ്ട്രീയവത്കരിക്കുന്നതിനേയും ശിവസേന എഡിറ്റോറിയലിൽ വിമർശിച്ചു. രാഷ്ട്രീയം മാറ്റിവച്ച് ഉക്രൈൻ നഗരമായ സുമിയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരികയാണെങ്കിൽ ഞങ്ങളും നിങ്ങളെ പ്രശംസിച്ച് മുദ്രാവാക്യങ്ങൾ ഉയർത്തുമെന്ന് എഡിറ്റോറിയലിൽ പറയുന്നു.
‘ഓപ്പറേഷൻ വന്ദേ ഭാരത്’, ‘ഓപ്പറേഷൻ ദേവി ശക്തി’, ‘ഓപ്പറേഷൻ ഗംഗ’, തുടങ്ങിയ ഇന്ത്യയുടെ സമീപകാല ഒഴിപ്പിക്കൽ ശ്രമങ്ങളെക്കുറിച്ച് ഉത്തർ പ്രദേശിലെ മിർസാപൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന നടത്തിയിരുന്നു. ഇതിന് മറുപടിയായാണ് ശിവസേന മുഖപത്രത്തിലെ വിമർശനം.
വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് നഷ്ടപരിഹാരത്തുക കൈക്കലാക്കുന്നവര്‍ക്കെതിരെ നടപടി: സുപ്രീം കോടതി
എല്ലാ പൗരന്മാരെയും വിദ്യാർത്ഥികളെയും തിരികെ കൊണ്ടുവരാൻ ഇന്ത്യ രാവും പകലും പ്രവർത്തിക്കുകയാണെന്നും ‘ഓപ്പറേഷൻ ഗംഗ’ നടത്തി ആയിരക്കണക്കിന് വിദ്യാർത്ഥികളെ ഉക്രൈനിൽ നിന്ന് സുരക്ഷിതമായി തിരികെ കൊണ്ടുവന്നു, എന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
Post Your Comments