Latest NewsEuropeNewsInternational

15 ലക്ഷം അഭയാർത്ഥികൾ, നേരിടുന്നത് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി: യുഎൻ

ജനീവ: റഷ്യൻ അധിനിവേശത്തെ തുടർന്ന് ഉക്രൈനിൽ നിന്ന് 15 ലക്ഷം അഭയാർത്ഥികൾ അയൽ രാജ്യങ്ങളിലേക്ക് കടന്നുവെന്ന് യുഎൻ. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പിലുണ്ടായ ഏറ്റവും വലിയ അഭയാർത്ഥി പ്രശ്നമാണ് നിലവിൽ അഭിമുഖീകരിക്കുന്നതെന്നും, യൂറോപ്പിൽ അതിവേഗം വളരുന്ന പ്രതിസന്ധിയാണിതെന്നും യുഎൻ വ്യക്തമാക്കി.

പോളണ്ടിലെ അതിർത്തി സേനയുടെ കണക്കുകൾ പ്രകാരം, ശനിയാഴ്ച 1,29,000 ആളുകൾ അതിർത്തി കടന്നു. യുദ്ധം ആരംഭിച്ചതിന് ശേഷം ഒരു ദിവസം അതിർത്തി കടക്കുന്നവരുടെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ ആകെ പോളണ്ട് അതിർത്തി കടന്നവരുടെ എണ്ണം 9,22,400 ആയി. ഹംഗറി, മോൾഡോവ, റൊമേനിയ, സ്ലൊവാക്യ എന്നീ അയൽ രാജ്യങ്ങളിലേക്കും ഉക്രൈനിൽ നിന്ന് അഭയാർത്ഥികൾ എത്തിയിട്ടുണ്ട്.

വേങ്ങരയില്‍ വന്‍ കുഴല്‍പ്പണ വേട്ട : ഒരു കിലോ സ്വര്‍ണവും അമ്പതുലക്ഷം രൂപയുമായി രണ്ടുപേർ പിടിയിൽ

ഉക്രൈനിലെ നഗരങ്ങളിലും പട്ടണങ്ങളിലും റഷ്യൻ ഷെല്ലാക്രമണം തുടരുന്നതിനാൽ അഭയാർത്ഥി പ്രവാഹം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. റഷ്യൻ സേന ആക്രമണം ശക്തമാക്കുന്നതിനാൽ അഭയാർത്ഥി പ്രവാഹം കൂടുതൽ ശക്തമാകുമെന്ന് യുഎൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button