Latest NewsNewsIndia

ക്ലൈമറ്റ് ചേഞ്ച് പെർഫോമൻസ് ഇൻഡക്സ്: ഇത്തവണയും റാങ്ക് നില മെച്ചപ്പെടുത്തി ഇന്ത്യ

ഡെന്മാർക്ക്, എസ്റ്റോണിയ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്നിൽ

ദുബായ്: ക്ലൈമറ്റ് ചേഞ്ച് പെർഫോമൻസ് ഇൻഡക്സിൽ (സിസിപിഐ) ഇത്തവണയും ഉയർന്ന റാങ്ക് നിലയുമായി ഇന്ത്യ. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഇത്തവണ ഏഴാം സ്ഥാനമാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം പട്ടികയിൽ എട്ടാം സ്ഥാനത്തായിരുന്നു. ഒരു വർഷം കൊണ്ട് റാങ്ക് നില മെച്ചപ്പെടുത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ദുബായിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ ‘കോപ് 28’ കാലാവസ്ഥ ഉച്ചകോടിയിലാണ് പട്ടിക പുറത്തുവിട്ടത്. 67 രാജ്യങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. 2014-ൽ 31-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാൽ, തുടർച്ചയായ അഞ്ച് വർഷം കൊണ്ട് ആദ്യ പത്തിൽ ഇടം നേടാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.

ആഗോള ഹരിത ഗൃഹ വാതക പുറന്തള്ളലിന്റെ 90 ശതമാനവും ഉൾക്കൊള്ളുന്ന 63 രാജ്യങ്ങളുടെയും, യൂറോപ്യൻ യൂണിയന്റെയും കാലാവസ്ഥ വ്യതിയാന ലഘൂകരണ ശ്രമങ്ങളെ വിലയിരുത്തുന്നതാണ് സിസിപിഐ. ഡെന്മാർക്ക്, എസ്റ്റോണിയ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്നിൽ. അതേസമയം, ആദ്യം മൂന്ന് സ്ഥാനങ്ങളിൽ ഇടം നേടാൻ ഒരു രാജ്യത്തിനും സാധിച്ചിട്ടില്ല. ജനസംഖ്യയിൽ മുന്നിലുള്ള ഇന്ത്യയിൽ വാർഷിക കാർബൺ ബഹിർഗമനം, ജനസംഖ്യ കുറവുള്ള മറ്റ് പല രാജ്യങ്ങളെയും അപേക്ഷിച്ച് താഴെയാണ്. കൂടാതെ, പുനരുപയോഗ ഊർജ്ജം അടക്കം നിരവധി മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ഇന്ത്യ കാഴ്ചവെച്ചിട്ടുണ്ട്.

Also Read: അധികമായി ഈടാക്കിയ 96 രൂപ റീഫണ്ട് ചെയ്യണം, ഒപ്പം 20000 രൂപ നഷ്ടപരിഹാരവും: ഫ്ലിപ്കാർട്ടിന് വീണ്ടും പിഴ

shortlink

Related Articles

Post Your Comments

Related Articles


Back to top button