NattuvarthaLatest NewsKeralaNews

ഒടുവിൽ പാർട്ടി തീരുമാനിച്ചു: ആര്യാ രാജേന്ദ്രന്റെയും എംഎല്‍എ സച്ചിന്‍ ദേവിന്റെയും വിവാഹനിശ്ചയം ഇന്ന്

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആര്യ രാജേന്ദ്രനും, കേരളനിയമസഭയിലെ പ്രായം കുറഞ്ഞ എംഎല്‍എ സച്ചിൻ ദേവും തമ്മിലുള്ള വിവാഹ നിശ്ചയം ഇന്ന് പതിനൊന്നു മണിയ്ക്ക് നടക്കും. എകെജി സെന്ററിൽ വച്ച് അടുത്ത ബന്ധുക്കളും പാർട്ടി സുഹൃത്തുക്കളുമാണ് ചടങ്ങിൽ ഉണ്ടായിരിക്കുക.

Also Read:ഹോ​ട്ട​ൽ മു​റി​യി​ൽ യു​വ​തി​ മ​രി​ച്ച ​നി​ല​യി​ൽ : ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ യുവാവിനെ കാണാനില്ല

ബാലസംഘം മുതൽക്കുള്ള ഇരുവരുടെയും പരിചയമാണ് തുടർന്ന് സൗഹൃദത്തിലും ഇപ്പോൾ വിവാഹത്തിലും എത്തി നിൽക്കുന്നത്. ഇരുവരും വിവാഹിതരാകുന്നു എന്ന വാർത്ത പുറത്തു വന്നപ്പോൾ, വിവാഹക്കാര്യം പാർട്ടി തീരുമാനിക്കും എന്നായിരുന്നു മേയർ ആര്യ രാജേന്ദ്രന്റെ മറുപടി. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലും മറ്റും വലിയ ചർച്ചകളും വ്യക്തിഹത്യകളും രൂപപ്പെട്ടിരുന്നു.

കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിൻ ദേവ്, എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു ബാലുശ്ശേരിയില്‍ നിന്ന് മത്സരിച്ച്‌ വിജയിച്ചത്. പ്രായം കുറഞ്ഞ എംഎൽഎയുടെ അരങ്ങേറ്റം വലിയ ആഘോഷത്തോടെയാണ് അന്ന് സിപിഎം വരവേറ്റത്. എന്നാൽ, ആര്യയാകട്ടെ തിരുവനന്തപുരം ഓള്‍ സെയിന്റ്‌സ് കോളേജില്‍ വിദ്യാർത്ഥിയായിരിക്കെയാണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ശ്രദ്ധ നേടിയത്. ഇരുവരും ഒന്നിക്കുന്നതിൽ വലിയ സന്തോഷത്തിലാണ് സിപിഎം നേതാക്കളും, അണികളും.

shortlink

Related Articles

Post Your Comments

Related Articles


Back to top button