Latest NewsSaudi ArabiaNewsInternationalGulf

ഗ്രാൻഡ് മോസ്‌കിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിരുന്ന പെർമിറ്റുകൾ ഒഴിവാക്കി സൗദി

റിയാദ്: മക്കയിലെ ഗ്രാൻഡ് മോസ്‌കിൽ പ്രാർത്ഥനകൾ നിർവഹിക്കുന്നതിന് മുൻകൂർ അനുമതികളോ, പെർമിറ്റോ ആവശ്യമില്ലെന്ന് സൗദി. ഹജ്ജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഗ്രാൻഡ് മോസ്‌കിൽ പ്രാർത്ഥിക്കുന്നതിന് പെർമിറ്റ് ആവശ്യമില്ല. എന്നാൽ, ഉംറ തീർത്ഥാടനത്തിനുള്ള പെർമിറ്റ് സംവിധാനം തുടരുന്നതാണ്. ഇത്തരം പെർമിറ്റുകൾ Eatmarna അല്ലെങ്കിൽ Tawakkalna ആപ്പിലൂടെ ലഭ്യമാണ്. Tawakkalna ആപ്പിൽ ‘immune’ സ്റ്റാറ്റസ് ഉള്ളവർക്ക് ഗ്രാൻഡ് മോസ്‌കിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്.

Read Also: ‘രഹസ്യ ഭാഗങ്ങളിൽ ചിത്രങ്ങൾ വരച്ചു വെക്കുന്നത് ചിലരുടെ സന്തോഷം, ആ പണി മാന്യമായി ചെയ്തിട്ട് കാശു വാങ്ങി പെട്ടിയിൽ ഇടുക

അതേസമയം, സൗദിയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്കുള്ള പ്രവേശന വിലക്കും പിൻവലിച്ചു. സൗദിയിലേക്ക് വരുന്നതിന് മുമ്പ് ഇനി മുതൽ പിസിആർ ടെസ്റ്റോ, റാപ്പിഡ് ആന്റിജൻ ടെസ്റ്റോ ആവിശ്യമില്ല. സൗദിയിൽ നിന്നും രണ്ടു ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിക്കാതെ എത്തുന്നവർ ക്വാറന്റെയ്‌നിൽ കഴിയണമെന്ന വ്യവസ്ഥയും പിൻവലിച്ചു. തുറന്ന സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കേണ്ടതില്ലെന്നും സൗദി വ്യക്തമാക്കി. എന്നാൽ, അടച്ചിട്ട സ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമായും ധരിക്കണം. അടച്ചിട്ടതും തുറന്നതുമായ എല്ലാ സ്ഥലങ്ങളിലും പരിപാടികളിലും സാമൂഹിക അകലം പാലിക്കൽ നിർബന്ധമില്ല.

Read Also: മക്കളെക്കാൾ പ്രിയപ്പെട്ടവരാണ് വളർത്തു മൃഗങ്ങൾ, ഇവയുമായല്ലാതെ നാട്ടിലേക്കില്ല: ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button