കീവ് : യുക്രൈനിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്നായ ഒഡേസയില്‍ റഷ്യ ആക്രമണം കടുപ്പിക്കാന്‍ പോകുന്നതായി യുക്രൈന്‍ പ്രസിഡന്റ് വൊളൊഡിമർ സെലന്‍സ്‌കി. ‘ഇതൊരു സൈനിക കുറ്റകൃത്യമാണ്, ചരിത്രത്തിന് നേരെയുള്ള കുറ്റകൃത്യമാണ്’ സെലന്‍സ്‌കി പറഞ്ഞു.
യുക്രൈനിലെ ചരിത്ര പ്രസിദ്ധമായ നഗരമാണ് ഒഡേസ. കരിങ്കടലിന്റെ തീരത്തുള്ള ഈ നഗരത്തില്‍ നേരത്തെ റഷ്യ ആക്രമണം നടത്തിയിരുന്നു.
അതേസമയം, യുക്രൈന്‍- റഷ്യന്‍ യുദ്ധം പതിനൊന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഉടന്‍ തന്നെ റഷ്യ വിടാന്‍ പൗരന്മാരോട് വീണ്ടും അമേരിക്ക നിർദ്ദേ ശിച്ചു. നേരത്തെ കാനഡയും സമാനമായ നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. അനുകൂലമായ സാഹചര്യം പ്രയോജനപ്പെടുത്തി ഉടന്‍ തന്നെ രാജ്യം വിടാനാണ് നിർദ്ദേശം.
Post Your Comments