മോസ്കോ: യുദ്ധം അവസാനിപ്പിക്കുന്നതിന് ഉക്രൈനോട് ആവശ്യങ്ങളുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. യുദ്ധം അവസാനിക്കണമെങ്കില്‍ ഉക്രൈൻ പോരാട്ടം നിറുത്തണമെന്നും റഷ്യയുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും പുടിന്‍ വ്യക്തമാക്കി. തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനുമായി നടന്ന ഫോൺ സംഭാഷണത്തിലാണ് പുടിന്‍ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചത്.
ഉക്രൈനിലെ റഷ്യയുടെ സൈനിക നടപടി കൃത്യമായ പദ്ധതിയോട് കൂടിയാണെന്നും യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് ചര്‍ച്ചകളോട് ഉക്രൈന്‍ ക്രിയാത്മകമായി ഇടപെടുമെന്നാണ് കരുതുന്നതെന്നും പുടിൻ പറഞ്ഞു. അതേസമയം, വിന്നിറ്റ്സ്യ നഗരത്തില്‍ റഷ്യ മിസൈലാക്രമണം നടത്തിയതായും നഗരത്തില്‍ എട്ട് മിസൈലുകള്‍ പതിച്ചതായും ഉക്രൈൻ ആരോപിച്ചു.
Post Your Comments